You are Here : Home / USA News

സാഹിത്യ സല്ലാപത്തില്‍ 'അഴിമതി ഒരു അവകാശമോ?

Text Size  

Story Dated: Friday, February 06, 2015 12:59 hrs UTC

ഡാലസ്. ഫെബ്രുവരി 7ശനിയാഴ്ച സംഘടിപ്പിക്കുന്ന 87-ാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'അഴിമതി ഒരു അവകാശമോ? എന്ന വിഷയത്തില്‍ ഗൌരവമേറിയ ചര്‍ച്ച നടക്കും. താമ്പായിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക നേതാവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ റവ. പി. വി. ചെറിയാന്‍ ആയിരിക്കും പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്.  ചര്‍ച്ചയില്‍ പങ്കെടുക്കാനും അഭിപ്രായങ്ങള്‍ അറിയിക്കാനും താത്പര്യമുള്ള എല്ലാവരെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2015 ജനുവരി മൂന്നിനു സംഘടിപ്പിച്ച 86-ാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പ്രസിദ്ധ കവി ഡോ. എം. എസ്. ടി. നമ്പൂതിരി ആണ് 'സാമൂഹിക പ്രതിബദ്ധത - കവിതയില്‍?  എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി കവികള്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരായിരിക്കണം എന്ന്? അദ്ദേഹം വാദിച്ചു. യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത കാല്‍പനിക കവിതകള്‍ ചൂണ്ടിക്കാട്ടി ആ രീതിയും അനുകരണീയമെന്നു ചിലര്‍ വാദിച്ചു. പ്രമുഖ കവികളുടെ കവിതകളെക്കുറിച്ചും അവരുടെ ജീവിത കാഴ്ചപ്പാടുകളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ഡോ. മാടശ്ശേരി നീലകണ്ഠന്‍, ഡോ. എന്‍. പി. ഷീല, ഡോ: ജോസഫ്  ഇ. തോമസ്,  ഡോ. രാജന്‍ മര്‍ക്കോസ്, കവി ജോസഫ് നമ്പിമഠം, എ. സി. ജോര്‍ജ്ജ്, അലക്സ് കോശി വിളനിലം, കവി ജോണ്‍ ആറ്റുമാലില്‍, അനുപാ സാം, ഈശോ ജേക്കബ്, കവി സന്തോഷ് പാലാ, കെ. കെ. ജോണ്‍സന്‍, സജി കരിമ്പന്നൂര്‍, മോന്‍സി കൊടുമണ്‍, ജേക്കബ് തോമസ്, മൈക്ക് മത്തായി, വര്‍ഗീസ് എബ്രഹാം സരസോട്ട, പി. വി. ചെറിയാന്‍, എന്‍. എം. മാത്യു, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍  സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യ ശനിയാഴ്ചയും വൈകിട്ട് എട്ടു മുതല്‍ പത്തു  വരെ  (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്

1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ത്ഥന്റദ്ധnഥണ്ഡഗ്മnന്റ്യ്രkന്റl.്യഗ്നണ്ഡ , ദ്ധnന്ധനPadma_chandrakkalaത്സnന്റന്ധദ്ധഗ്നnന്റlണ്ഡന്റlന്റത്നന്റlന്റണ്ഡഥദ്ദണ്ഡന്റദ്ധl.്യഗ്നണ്ഡ എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395

Join us on Facebook  https://www.facebook.com/groups/142270399269590/

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.