You are Here : Home / USA News

മരിച്ചവരില്‍ ഇന്ത്യന്‍ എക്സിക്യൂട്ടീവ് ആദിത്യ ടോമും

Text Size  

Story Dated: Friday, February 06, 2015 12:33 hrs UTC

ന്യുയോര്‍ക്ക്. ഫെബ്രുവരി 3 ന് ന്യുയോര്‍ക്ക് വെസ്റ്റ് ചെസ്റ്ററില്‍ ട്രെയിനും എസ്യുവിയും കൂട്ടിയിടിച്ചു മരിച്ചവരില്‍ ഇന്ത്യന്‍ എക്സിക്യൂട്ടീവ് ആദിത്യ ടോമും (41) ഉള്‍പ്പെട്ടിട്ടുളളതായി റിപ്പോര്‍ട്ട്.

മന്‍ഹാട്ടന്‍ ജെ. പി. മോര്‍ഗന്‍ ചെയ്സ് ആന്റ് കമ്പനി ടെക്നോളജി വിഭാഗം വൈസ് പ്രസിഡന്റ് ആദിത്യ ട്രെയിനപകടത്തില്‍ മരിച്ചതായി കമ്പനി അയച്ച ഒരു ഇമെയില്‍ സന്ദേശത്തില്‍ സ്ഥിരീകരിച്ചു.

കണക്റ്റിക്കട്ട് ഡാന്‍ബറിയിലുളള താമസ സ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ട്രെയിന്‍ അപകടത്തില്‍ പെട്ട് തീപിടിച്ചത്. ഏറ്റവും മുന്നിലെ കംപാര്‍ട്ട്മെന്റില്‍ യാത്രക്കാരനായിരുന്നു ആദിത്യ.

അപകടത്തില്‍ എസ്യുവിലെ അഞ്ചു യാത്രക്കാരും മൂന്ന് കുട്ടികളുടെ മാതാവായ ഡ്രൈവര്‍ എലന്‍ ബ്രോഡി (49) യും കൊല്ലപ്പെട്ടിരുന്നു.

രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ന്യുഡല്‍ഹിയില്‍ നിന്നും അമേരിക്കയിലെത്തിയ ആദിത്യ ഗ്രേറ്റര്‍ ഡാന്‍ബറി ഇന്ത്യന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിന്‍െറ ഉടമയാണ്.

മറ്റുളളവരെ സഹായിക്കുന്നതിലും സ്നേഹിക്കുന്നതിനും ആദിത്യ മുന്‍പന്തിയിലായിരുന്നുവെന്ന് കുടുംബ സുഹൃത്തായ മൈന പട്ടേല്‍ പറഞ്ഞു. റൂര്‍ക്ക ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മയാമി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. രേഷ്മയാണ് ഭാര്യ.  ഇവര്‍ക്ക് കുട്ടികളില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.