You are Here : Home / USA News

ഫ്രണ്ട്സ് ഓഫ് തിരുവല്ല പുതുവല്‍സരം ആഘോഷിച്ചു

Text Size  

Story Dated: Wednesday, February 04, 2015 01:02 hrs UTC

ഫിലാഡല്‍ഫിയ. ഫിലാഡല്‍ഫിയ ഫ്രണ്ട്സ് ഓഫ് തിരുവല്ല പുതുവല്‍സരാഘോഷം സംഘടിപ്പിച്ചു. ജനുവരി 18നു നടന്ന പരിപാടിയില്‍ പ്രസിഡന്റ് തോമസ് പോള്‍ അധ്യക്ഷത വഹിച്ചു. 2014ല്‍ തിരുവല്ല താലൂക്കില്‍ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള വികാസ് സ്കൂളിലേക്ക് പണം നല്‍കി. ബഥനി ആശ്രമത്തിനു കീഴിലുള്ള ജീവന്‍ ജ്യോതിയിലെ അന്തേവാസികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി. ഫ്രണ്ട്സ് ഓഫ് തിരുവല്ല സ്പോണ്‍സര്‍ ചെയ്യുന്ന നഴ്സിങ് വിദ്യാര്‍ഥിയുടെ ഫീസ് നല്‍കി. സെക്രട്ടറി ജോര്‍ജ് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ തോമസ് ബഹനാന്‍ 2014ലെ കണക്കുകള്‍ അവതരിപ്പിച്ചു. 2015 ട്രിസ്റ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ ആയി രാജന്‍ സാമുവലിനെ തിരഞ്ഞെടുത്തു. 2015ലെ കമ്മിറ്റി അംഗങ്ങളായി തോംസണ്‍, ഷാജി ജോണ്‍ , ജോക്കബ് ഫിലിപ്പ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഫിലിപ്പോസ് ചെറിയാന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. വാര്‍ത്ത. തോമസ് പോള്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.