You are Here : Home / USA News

'ലോഡ് ഗണേഷ് ചോക്കലേറ്റ്' പിന്‍വലിക്കണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, February 04, 2015 12:59 hrs UTC


ന്യുയോര്‍ക്ക് . ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മജിയുടെ ചിത്രം ആലേഖനം ചെയ്ത ബിയര്‍ ബോട്ടിലുകള്‍ മാര്‍ക്കറ്റില്‍ ഇറക്കിയതിനെതിരെയുളള വിവാദം കെട്ടടങ്ങും മുന്‍പ് ന്യുയോര്‍ക്കിലെ ബോണ്ട് സ്ട്രീറ്റ് 'ചോക്കലേറ്റ് കമ്പനി 'ലോഡ് ഗണേഷിന്‍െറ മാതൃകയില്‍ നിര്‍മ്മിച്ച ചോക്കലേറ്റ് പിന്‍വലിക്കണമെന്ന് ആവശ്യം ഉയര്‍ന്നു.

കോടാനുകോടി ഹൈന്ദവ വിശ്വാസികളുടെ ആരാധനാ മൂര്‍ത്തിയായ ലോഡ് ഗണേഷിന്‍െറ രൂപം  ചോക്കലേറ്റില്‍ രൂപപ്പെടുത്തി മാര്‍ക്കറ്റില്‍ വില്പനയ്ക്കായി ഇറക്കിയത്. ഹിന്ദു വികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് യൂണിവേഴ്സല്‍ സൊസൈറ്റ് ഓഫ് ഹിന്ദയിസം ഇന്ത്യന്‍ അമേരിക്കന്‍ പ്രസിഡന്റ് രാജന്‍ സെഡ് ജനുവരി 31 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അറിവിന്‍െറ ഉറവിടമായാണ് ഹിന്ദുയിസത്തില്‍ ലോഡ് ഗണേഷ് ആരാധിക്കപ്പെടുന്നത്.  ലോഡ് ഗണേഷിന്‍െറ  ചോക്കലേറ്റ് വില്പന നടത്തുന്നത് അമേരിക്കയിലെ മൂന്ന് മില്യണ്‍ ഹൈന്ദവര്‍ ഉള്‍പ്പെടെ ആര്‍ക്കും തന്നെ അംഗീകരിക്കാനാവില്ല. ഹൈന്ദവ വികാരത്തെ വൃണപ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും രാജന് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.