You are Here : Home / USA News

"ഓം": രമ നായര്‍ പ്രസിഡന്റ്

Text Size  

Story Dated: Tuesday, February 03, 2015 01:17 hrs UTC


 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സഗ്മനPadma_chandrakkalaന്ഥന്റ്രത്ന, ഞ്ചനPadma_chandrakkala്വത്സഗ്മന്റത്സത്ന 3, 2015 18:44 hത്സന്ഥ ണ്ടSസ്സ
                        
   5 ഗ്നക്ഷ 5     
ഗ്ഗത്സനPadma_chandrakkalaത്മദ്ധഗ്നഗ്മന്ഥ         
ലോസ് ആഞ്ചലോസ്. കാലിഫോര്‍ണിയയിലെ മലയാളി സംഘടനയായ ’ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു ഹിന്ദു മലയാളീസ്’ (ഓം) പ്രസിടന്റായി രമ നായരെ തിരഞ്ഞെടുത്തു. ജനുവരി 31  ശനിയാഴ്ച ലോസ് ആഞ്ചലോസിലെ  ലൈക് വുഡ്  കൌണ്ടി ക്ളബ് ഡ്രൈവില്‍ ഉളള ഹൂവര്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചായിരുന്നു തിരഞ്ഞെടുപ്പ്. തുടര്‍ന്ന് നടന്ന അസോസിയേഷന്‍ അംഗങ്ങളുടെ ’ഫാമിലി  ഡേ 2015’ കുടുംബസംഗമത്തിലും കലാപരിപാടികളിലും നിരവധി മലയാളികള്‍ ഒത്തുചേര്‍ന്നു. പരിപാടികള്‍ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ .എച്ച് എന്‍ .എ )പ്രസിഡന്റ് ടി.എന്‍.നായര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ഡാന്‍സ്, സ്കിറ്റ്, ഗാനമേള, മിമിക്രി, നാടകം  തുടങ്ങിയ കലാപരിപാടികളും കുടുംബ സംഗമത്തോ ടനുബന്ധിച്ചു അവതരിപ്പിച്ചു.

ജൂലൈ രണ്ടു മുതല്‍ ആറു വരെ ടെക്സസിലെ ഡാലസില്‍ വെച്ച് നടക്കുന്ന  കെ .എച്ച്. എന്‍ .എ കണ്‍വന്‍ഷനില്‍  പങ്കെടുക്കുന്ന കാലിഫോര്‍ണിയയിലെ  പ്രതിനിധികളുടെ രജിസ്ട്രഷന്‍ ഫോമുകള്‍ കെ .എച്ച്. എന്‍ .എ പ്രതിനിധി രവി വെള്ളത്തെരി ടി. എന്‍. നായര്‍ക്ക് കൈമാറി.

മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, ഡോ എന്‍. ഗോപാലകൃഷ്ണന്‍, സി .രാധാകൃഷ്ണന്‍  തുടങ്ങി നിരവധി പ്രമുഖര്‍ ഡാലസ് കണ്‍വന്‍ഷനില്‍ സംബന്ധിക്കുമെന്നും പരിപാടി വന്‍ വിജയമാക്കുന്നതിനു എല്ലാവരും പരിശ്രമിക്കണമെന്നും നായര്‍ അഭ്യര്‍ഥിച്ചു.   

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.