You are Here : Home / USA News

മീസ്സല്‍സിനെതിരെ സിഡിസിയുടെ ജാഗ്രതാ നിര്‍ദ്ദേശം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 03, 2015 01:08 hrs UTC


                        
ന്യൂയോര്‍ക്ക് . അമേരിക്കയില്‍ മീസെല്‍സ് രോഗം മാരകമായി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന്  സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്ടര്‍ ടോം ഫ്രിഡന്‍ മുന്നറിയിപ്പ് നല്‍കി.

മീസെല്‍സ്സ് രോഗ ലക്ഷണം വ്യാപകമാകുന്നത് ആശങ്ക ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.

14 സംസ്ഥാനങ്ങളിലായി 102 കേസുകള്‍ ഇതിനകം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും കൂടുതല്‍ പേര്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗ ലക്ഷണമുളളവരെ കണ്ടെത്തുന്നതിനുളള തീവ്ര യത്നങ്ങള്‍ ആരംഭിച്ചെന്നും രോഗ ബാധിതരെ മാറ്റി താമസിപ്പിക്കുന്നതിനുളള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും ടോം അറിയിച്ചു.

മീസെല്‍സ് തടയുന്നതിനുളള കുത്തിവയ്പുകള്‍ സ്വീകരിക്കുക എന്നതു മാത്രമാണ് രോഗം വ്യാപിക്കാതിരിക്കാനുള്ള ഏകമാര്‍ഗ്ഗം. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നിര്‍ബ്ബന്ധമായും പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മീസെല്‍സ് രോഗം അപ്രത്യക്ഷമായി എന്നു ചിന്തിക്കുന്നത് ശരിയല്ലെന്നും രോഗത്തിന്‍െറ ശക്തമായ സാന്നിധ്യം ഇപ്പോഴും നിലവിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.