You are Here : Home / USA News

ബാള്‍ട്ടിമോര്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിക്ക്‌ പുതിയ ഭാരവാഹികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 02, 2015 02:41 hrs UTC

ബാള്‍ട്ടിമോര്‍: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയില്‍ 2015-16 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി ജോസ്‌ കൊട്ടാരംകുന്നേല്‍, ഷാജി ജോര്‍ജ്‌ പടിയാനിക്കല്‍, അനില്‍ അലോഷ്യസ്‌ എന്നിവരേയും, മറ്റ്‌ ഭാരവാഹികളായി ജോസ്‌ ചിറയത്ത്‌ (സെക്രട്ടറി), ജോര്‍ജ്‌ തോമസ്‌ ഇയ്യാലില്‍ (അക്കൗണ്ടന്റ്‌), ജോസഫ്‌ ഞരളക്കാട്ട്‌ (പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം) എന്നിവരേയും തെരഞ്ഞെടുത്തു. രൂപതയോടും ഇടവകയോടുമുള്ള പൂര്‍ണ്ണവിധേയത്വം അറിയിച്ചുകൊണ്ടുള്ള പ്രതിജ്ഞ ഏറ്റുപറഞ്ഞ പുതിയ കൈക്കാരന്മാര്‍ ജനുവരി 18-ന്‌ സ്ഥാനമേറ്റു. പുതിയ കൈക്കാരന്മാര്‍ക്ക്‌ സത്യവാചനം ചൊല്ലിക്കൊടുത്ത വികാരി ഫാ. ജേക്കബ്‌ നിരപ്പേല്‍ 2013-14 വര്‍ഷത്തെ പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍ക്കും കൈക്കാരന്മാരായ ഏബ്രഹാം പുളിക്കലിനും, ബിബി തോമസിനും നന്ദി അര്‍പ്പിക്കുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.