You are Here : Home / USA News

റാഫിള്‍ നറുക്കെടുപ്പ്‌ വിജയിക്ക്‌ സമ്മാനം കൈമാറി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 30, 2015 06:28 hrs UTC

ഷിക്കാഗോ: സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിവന്നിരുന്ന ധനസമാഹരണ സംരംഭമായ റാഫിള്‍ നറുക്കെടുപ്പില്‍ വിജയിയായ ശ്രീ ജോസഫ്‌ മാത്യുവിനു ഒന്നാം സമ്മാനമായ 30,000 ഡോളറിന്റെ ചെക്ക്‌ ജനുവരി 18 ഞായറാഴ്‌ച വി: കുര്‍ബ്ബാനാനന്തരം വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ കൈമാറുകയുണ്ടായി. ഈ സംരഭം ഒരു വന്‍ വിജയമാക്കുന്നതിനു വേണ്ടി അകമഴിഞ്ഞ്‌ സഹായിച്ച എല്ലാ സുമനസ്സുകളേയും ദൈവസന്നിധിയില്‍ അര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കുന്നുവെന്നും ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിക്കുന്നുവെന്നും വിജാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ ജോറെപ്പിസ്‌ജോപ്പ അറിയിച്ചുു. പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ദൈവഹിതമായാല്‍ 2015 മാര്‍ച്ച്‌ മാസം ആരംഭിക്കുന്നതാണ്‌. എല്ലാവരുടേയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്നും വന്ദ്യ: വികാരി അച്ചന്‍ അഭ്യര്‍ത്ഥിച്ചു. ഏലിയാസ്‌ പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.