You are Here : Home / USA News

സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ക്രിസ്‌തുമസ്സ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 30, 2015 06:25 hrs UTC

ഷിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ ക്രിസ്‌തുമസ്സ്‌ പുതുവത്‌സരാഘോഷങ്ങോടനുബന്ധിച്ച്‌്‌ വര്‍ഷംതോറും നടത്തിവരാറുള്ള ഫാമിലി നൈറ്റ്‌ 2015 ജനുവരി 24 ശനിയാഴ്‌ച പള്ളിയില്‍ വെച്ച്‌്‌ പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെട്ടു. ശനിയാഴ്‌ച 4 മണിക്ക്‌ ആരംഭിച്ച ഫാമിലി നൈറ്റ്‌ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളി വികാരി വന്ദ്യ: തെക്കേക്കര വര്‍ഗീസ്‌ കോറെപ്പിസ്‌കോപ്പ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിര്‍വഹിച്ചു. ഏകദേശം 160-ഓളം സെന്റ്‌ പീറ്റേഴ്‌സ്‌ കലാകാരന്മാര്‍ ചേര്‍ന്നൊരുക്കിയ 45-ഓളം പരിപാടികള്‍ അടങ്ങിയ ഒരു കലാസദ്യതന്നെ അരങ്ങേറുകയുണ്ടായി. പ്രായഭേദമന്യെ എല്ലാവരും പരിപാടികള്‍ അവതരിപ്പിച്ചു.

ഡാന്‍സുകളും, പാട്ടുകളും, ന്യത്തങ്ങളും, സ്‌കിറ്റുകളുമൊക്കെയായി ഒരു ഹ്യദ്യമായ വിരുന്നുതന്നെയായിരുന്നു ഇത്തവണത്തെ ഫാമിലി നൈറ്റ്‌. ഈ കലാസന്ധ്യയുടെ വിജയത്തിനായി വളരെയധിജം പ്രയത്‌നിച്ച ഇതിന്റെ കോര്‍ഡിനേറ്റേഴ്‌സ്‌ ശ്രീ ജീവന്‍ തോമ്മസിനേയും, ശ്രീമതി അന്നാ കുന്നത്തിനേയും വികാരി: വന്ദ്യ: തേലപ്പിള്ളില്‍ സ്‌കറിയ കോറെപ്പിസ്‌കോപ്പ തന്റെ പ്രസംഗത്തില്‍ പ്രശംസിക്കുകയുണ്ടായി. കുറച്ച്‌ വര്‍ഷം മുമ്പ്‌ തുടങ്ങിവച്ച ഈ കൂടിവരവ്‌ ഒരു പരിപൂര്‍ണ്ണ വിജയമായിക്കുന്നു എന്നും ഇതിന്റെ പിന്നില്‍ കോര്‍ഡിനേറ്റേഴ്‌സിനോടൊപ്പം പ്രവര്‍ത്തിച്ച ട്രസ്‌റ്റി. ശ്രീ സാബു മാത്യുവിനേയും , കമ്മറ്റിക്കാരേയും ഇതില്‍ പങ്കടുത്ത എല്ലാവരേയും വന്ദ്യ അച്ചന്‍ പ്രത്യേകം അഭിനന്ദിക്കുകയും വരും വര്‍ഷങ്ങളിലും പൂര്‍വ്വാധികം ഭഗിയായി നടത്തുന്നതിന്‌ എല്ലാവരും ഉത്‌സാഹിക്കണമെന്നും അച്ചന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്‌തു. ഏലിയാസ്‌ പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.