You are Here : Home / USA News

സാന്‍ഫ്രാന്‍സിസ്ക്കൊ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 29, 2015 12:26 hrs UTC

   
                        
കാലിഫോര്‍ണിയ . സാന്‍ഫ്രാന്‍സിസ്ക്കൊ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഇന്ത്യയുടെ 66-ാം മത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ സമുചിതമായി സംഘടിപ്പിച്ചു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡേഴ്സ്,  പ്രാദേശിക വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ആഘോഷ ചടങ്ങുകള്‍ക്കു പുതിയതായി ചുമതലയേറ്റ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വെങ്കിടേശന്‍ അശോകിന്‍െറ സാന്നിധ്യം പുത്തന്‍ ഉണര്‍വ്വേകി.

ഒറീസയില്‍ നിന്നുളള വെങ്കിടേശന്‍ ഇന്ത്യയിലെ വിവിധ ഭാഷകളിലും ചൈനീസ് ഭാഷയിലും നടത്തിയ പ്രസംഗം അതിഥികളായി എത്തിയവരെ അത്ഭുതപ്പെടുത്തി.

ഇന്ത്യന്‍ പ്രതിനിധിയായി അന്തര്‍ദേശീയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച വെങ്കിടേശന്‍ ചെക്ക് റിപ്പബ്ലിക്ക് അംബാസിഡര്‍ പദവി 2014 ല്‍ ഒഴിഞ്ഞതിനുശേഷമാണ് കോണ്‍സുലര്‍ ജനറലായി ചുമതലയേറ്റത്.

ഇന്ത്യയും അമേരിക്കയുമായുളള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനം വഴി തെളിയിക്കുമെന്ന് റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കുന്നതിനിടെ കോണ്‍സുലര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഐസിസി ബാങ്ക്വറ്റ് ഹാളില്‍ തിങ്ങി നിറഞ്ഞ സദസ്യര്‍ക്കൊപ്പം ചീഫ് പൊലീസ് ഓഫീസര്‍ റൂബന്‍ ചാവസ്, കാലിഫോര്‍ണിയ ഇന്‍ഷ്വറന്‍സ് കമ്മീഷണര്‍ ഡേവ്  ജോണ്‍സ്,  സമീപ സിറ്റികളില്‍ നിന്നുളള  കൌണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ത്യ ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍ സന്ധ്യ ഹരിദാസ് വിസ ഓന്‍ അറൈവല്‍ സക്കീമിനെ  കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന് വിവിധ കമ്മ്യൂണിറ്റി ലീഡേഴ്സുമായി കോണ്‍സുലര്‍ ജനറല്‍ ചര്‍ച്ചകള്‍ നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.