You are Here : Home / USA News

24 വയസുക്കാരി വാഹനമിടിച്ചു മരിച്ചു.

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 29, 2015 12:15 hrs UTC

  
സാന്‍ഒസെ . വീടിനു സമീപം ഉച്ച ഭക്ഷണത്തിനുശേഷം നടക്കാന്‍ ഇറങ്ങിയ കിരണ്‍ എന്ന 24 വയസുക്കാരി വാഹനമിടിച്ചു മരിച്ചു.

ജനുവരി 26 ന് കാലിഫോര്‍ണിയായിലെ സാന്‍ഹൊസെയിലാണ് സംഭവം നടന്നത്.

മത്സര ഓട്ടം നടത്തിയ വാഹനം നിയന്ത്രണം വിട്ടു നടപാതയിലൂടെ നടക്കുകയായിരുന്നു കിരണെ  ഇടിച്ചു വീഴ്ത്തുകയായിരുന്നു. കിരണ്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.

സില്‍വര്‍ ക്രീക്ക് സ്കൂളില്‍ നിന്നും ഹൈസ് സ്കൂള്‍ ഗ്രാജുവേഷനുശേഷം കാലിഫോര്‍ണിയാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ബിസിനസ് ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. കാന്‍സര്‍ രോഗിയായ മാതാവും രണ്ട് സഹോദരങ്ങളുമാണ് കിരണിനുളളത് പിപിതാവ് നേരത്തെ മരിച്ചിരുന്നു.

പരസ്പരം മത്സരിച്ചു വാഹനം നിറുത്താതെ ഓടിച്ചുപോയ രണ്ട് ഡ്രൈവര്‍മാരേയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുളളവരെ സന്തോഷിപ്പിക്കുന്നതിനും, സഹായിക്കുന്നതിനും കിരണ്‍ എന്നും മുന്‍പന്തിയിലായിരുന്നുവെന്നു  ആന്റി അന്‍ മോഹന്‍ പറഞ്ഞു. കിരണിന്‍െറ മരണം സാന്‍ഹൊസായിലെ ഇന്ത്യന്‍ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.