You are Here : Home / USA News

ഹൂസ്റ്റന്‍ എന്‍.എസ്‌.എസ്‌ മന്നം ജയന്തി ആഘോഷം ശ്രദ്ധേയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 28, 2015 03:54 hrs UTC

ഹൂസ്റ്റണ്‍: മന്നത്ത്‌ പദ്‌മനാഭന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന സന്ധ്യയില്‍ ഏഴു തിരിയിട്ട വിളക്കിനു മുന്‍പില്‍ നടന്ന മന്നം ജയന്തി ആഘോഷം ശ്രദ്ധേയമായി . മന്നത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുതു തലമുറയ്‌ക്ക്‌ പ്രചോദനം പകരുന്നതാവണം എന്ന്‌ പ്രസിഡന്റ്‌ മാധവ്‌ ദാസ്‌ ആമുഖ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു .മന്നത്ത്‌ പദ്‌മനാഭന്റെ ജീവ ചരിത്രവും അതിന്റെ സമകാലിക പ്രാധാന്യവും വിവരിക്കുന്ന അവതരണം രഞ്‌ജിത്‌ നായര്‍ നിര്‍വഹിച്ചു .

 

ചിന്ന ഭിന്നമായി പോകുമായിരുന്ന സമുദായത്തെ കൈ പിടിച്ചുയര്‍ത്തിയ കര്‍മ യോഗി എന്നതിനപ്പുറം , ഹിന്ദു സമൂഹത്തില്‍ നില നിന്നിരുന്ന അനാചാരങ്ങളെ തുടച്ചു നീക്കുകയും അത്‌ വഴി പുതിയ ദിശാ ബോധം ആ സമൂഹത്തിനുണ്ടാകാന്‍ ചരിത്ര പരമായ ദൌത്യം നിര്‍വഹിച്ചു എന്നതാണ്‌ മന്നത്താചാര്യന്റെ പ്രസക്തി എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു .മുന്‍ പ്രസിഡന്റ്‌ ശ്രീ ഹരിഹരന്‍ നായര്‍ ,ആറന്മുള ഗോപാലകൃഷ്‌ണന്‍ എന്നിവരും മന്നത്തെ അനുസ്‌മരിച്ചു സംസാരിച്ചു. മന്നത്തു പദ്‌മനാഭന്‍ എന്‍ എസ്‌ എസിനും സമുദായത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം തന്മയത്വത്തോടെ അവതരിപ്പിച്ച കുട്ടികളെല്ലാവരും ഏവരുടെയും പ്രശംസക്ക്‌ പാത്രമായി .

 

കൃഷ്‌ണേന്ദു സായിനാഥ്‌, ആര്യ നായര്‍ ,ഹരിനന്ദന്‍ സായിനാഥ്‌ എന്നിവരാണ്‌ ആചാര്യ അനുസ്‌മരണം നടത്തിയത്‌ . എന്‍ എസ്‌ എസ്‌ അംഗങ്ങള്‍ എല്ലാവരും മന്നത്തിന്റെ സ്‌മൃതി ചിത്രത്തിന്‌ മുന്‍പില്‍ പുഷ്‌പാര്‍ച്ചന നടത്തി.തുടര്‍ന്ന്‌ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം മന്നത്തിന്റെയും എന്‍ എസ്‌ എസി ന്റെയും ചരിത്രത്തെ ആസ്‌പദമാക്കി പ്രശ്‌നോത്തരി സംഘടിപ്പിച്ചു .പ്രസിഡന്റ്‌ മാധവ്‌ ദാസ്‌ സമ്മാന വിതരണം നടത്തി . ഹരി ശിവരാമന്‍ എം സി ആയ ചടങ്ങില്‍ സെക്രടറി അജിത്‌ നായര്‍ അധ്യക്ഷത വഹിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.