You are Here : Home / USA News

അമേരിക്കന്‍ അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ പരീക്ഷാ റാങ്ക് ജേതാക്കള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, January 23, 2015 01:08 hrs UTC

ന്യൂയോര്‍ക്ക്. ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ 10-ാം ക്ലാസ് പരീക്ഷയില്‍ ജോബിന്‍ ജോസഫിന് (സെന്റ് മേരീസ് ചര്‍ച്ച് ലിന്‍ബ്രൂക്ക്, ന്യൂയോര്‍ക്ക്) ഒന്നാം റാങ്ക്. സോണിയ നൈനാനു (സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ഡാലസ്) രണ്ടാം റാങ്ക്. ഷാലെറ്റ് ബേബി (സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍, ഡാലസ്) മൂന്നാം റാങ്ക് കരസ്ഥമാക്കി. ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജോബിന്‍ ജോസഫ് 97.5 % മാര്‍ക്കും രണ്ടാം റാങ്ക് കരസ്ഥമാക്കിയ സോണിയ നൈനാന്‍ 96.5 % മാര്‍ക്കും മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഷാലെറ്റ് ബേബി 96 % മാര്‍ക്കും നേടിയാണ് റാങ്ക് ജേതാക്കളായത്. അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളിലെ കുട്ടികള്‍ക്കായി 2014 നവംബര്‍ 9 ന് ഭദ്രാസനാടിസ്ഥാനത്തില്‍ നടത്തിയ ഈ പരീക്ഷക്ക് ഈ വര്‍ഷം റിക്കാര്‍ഡ് വിജയ ശതമാനമാണുളളതെന്നും ഈ നേട്ടത്തിന്‍െറ പിന്നില്‍ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ആത്മാര്‍ത്ഥമായ സഹകരണവും ആശ്രാന്ത പരിശ്രമവും മാത്രമാണുളളതെന്നും സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ റെജി. ടി. വര്‍ഗീസ് അറിയിച്ചു.

 

ന്യൂയോര്‍ക്ക് ലിന്‍ബ്രൂക്ക് ദേവാലയത്തിലും ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിലും റാങ്ക് ജേതാക്കളെ അനുമോദിക്കുന്നതിനു പ്രത്യേക അനുമോദന യോഗങ്ങള്‍ നടത്തുകയും അവര്‍ക്കായി ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തു. ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ ജനുവരി 18 ന് വി. കുര്‍ബാനാനന്തരം കത്തീഡ്രല്‍ മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുമോദന യോഗത്തില്‍ വികാരി വെരി. റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ അദ്ധ്യക്ഷനായിരുന്നു. ജിത്ത് തോമസ്( ഹെഡ് മാസ്റ്റര്‍) മിനി മാമ്മന്‍ എന്നിവര്‍ ഇടവകയിലെ റാങ്ക് ജേതാക്കളായ സോണിയ നൈനാനേയും ഷാലെറ്റ് ബേബിയേയും അനുമോദിച്ച് സംസാരിച്ചു. ഇടവകയുടേതായ പ്രത്യേക പാരിതോഷികവും നല്‍കി. വളരെ ചിട്ടയോടെ ഭദ്രാസനാടിസ്ഥാനത്തില്‍ ഈ പരീക്ഷ നടത്തുന്നതിനും കേന്ദ്രീകൃത മൂല്യ നിര്‍ണ്ണയത്തിലൂടെ ഫലം പ്രഖ്യാപിക്കുന്നതിനും നേതൃത്വം നല്‍കിയ റവ. ഫാ. സജി മര്‍ക്കോസ്, റവ. ഡീ. വിവേക് അലക്സ്, ഡോ. റോബിന്‍ ചിറക്കല്‍, റെജി ടി. വര്‍ഗീസ്, സണ്ടേ സ്കൂള്‍ ബോര്‍ഡംഗങ്ങള്‍, അധ്യാപകര്‍, റാങ്ക് ജേതാക്കള്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെയുളള ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായി ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് തിരുമേനി അറിയിച്ചു. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.