You are Here : Home / USA News

അമേരിക്കന്‍ കൊച്ചിന്‍ ക്ലബ് സൂപ്പര്‍ ബൗള്‍ പാര്‍ട്ടി ഫെബ്രുവരി ഒന്നിന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 22, 2015 01:08 hrs UTC

ഷിക്കാഗോ: അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ "സൂപ്പര്‍ ബൗള്‍ പാര്‍ട്ടി' 2015 ഫെബ്രുവരി ഒന്നിന് ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (Country Inn Suite, 2200 South Elmhurst Road, MT Prospect, Illnois) വെച്ച് നടത്തും. New England Patriots Vs Seattle Seahawks തമ്മിലുള്ള വാശിയേറിയ മത്സരം അരിസോണ യൂണിവേഴ്‌സിറ്റി ഓഫ് ഫീനിക്‌സ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്മയായ അമേരിക്കന്‍ കൊച്ചിന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പരിപാടിയില്‍ സംബന്ധിക്കുവാന്‍ താത്പര്യമുള്ള എല്ലാവരേയും പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോയും മറ്റ് കമ്മിറ്റി അംഗങ്ങളും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെറാള്‍ഡ് ഫിഗുരേദോ (630 400 1172, 630 963 7795).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.