You are Here : Home / USA News

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 21, 2015 06:59 hrs UTC

സൗത്ത് ഫ്‌ളോറിഡയിലെ മലയാളികളുടെ മാതൃസംഘടനയായ കേരള സമാജത്തിന്റെ 2015-ലെ പുതിയ സാരഥികള്‍ സ്ഥാനമേറ്റു. യുവനേതൃത്വത്തിലെ ശ്രദ്ധേയനായ സജി സക്കറിയയാണ് പുതിയ പ്രസിഡന്റ്. ജനുവരി ഒന്നാം തീയതി അധികാരമേറ്റ കേരള സമാജത്തിന്റെ ഭാരവാകളായി സജി സക്കറിയ (പ്രസിഡന്റ്), റോബിന്‍ ആന്റണി (വൈസ് പ്രസിഡന്റ്), ഷാലറ്റ് വര്‍ഗീസ് (സെക്രട്ടറി), ഷിജു കാല്പടിക്കല്‍ (ജോ. സെക്രട്ടറി), ജോണറ്റ് സെബാസ്റ്റ്യന്‍ (ട്രഷറര്‍), ജോജി ജോണ്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി പത്മകുമാര്‍ നായര്‍, നോയല്‍ മാത്യു, സാജന്‍ മാത്യു, സൈമണ്‍ പി. സൈമണ്‍, സുരജ് ശശിധരന്‍, ഡെലിവിയ വാത്തിയേലില്‍, മത്തായി മാത്യു, ജിസ്‌മോന്‍ ജോയി, ഷിബു ജോസഫ്. കൂടാതെ 2016-ലെ പ്രസിഡന്റായി ജോസ്മാന്‍ കരേടനേയും തെരഞ്ഞെടുത്തു. മൂന്നു പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപാരമ്പര്യമുള്ള കേരള സമാജത്തെ നയിക്കാന്‍ നിയുക്തനായ സജി സക്കറിയാസ് സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ കഴിവ് തെളിയിച്ച വ്യക്തിയാണ്. കേരള സമാജത്തിന്റെ മുന്‍ സെക്രട്ടറി എന്ന നിലയിലും, ഐ.എന്‍.ഒ.സി, എസ്.എം,സി.സി എന്നീ സംഘടനകളിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമായിരുന്നു. കേരള സമാജത്തിന്റെ മുന്‍കാല നേതാക്കള്‍ പകര്‍ന്നു നല്‍കിയ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനു കമ്മിറ്റി അംഗങ്ങളും കേരള സമാജം പ്രവര്‍ത്തകരും ഉറച്ച പിന്തുണ അറിയിച്ചു. 2015-ല്‍ കേരള സമാജം അതിവിപുലമായ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. ഷിബു ജോസഫ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.