You are Here : Home / USA News

അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്ക് മാധ്യമ ദൗത്യ­വു­മായി പി. പി.ചെറി­യാന്‍

Text Size  

Story Dated: Sunday, January 18, 2015 04:36 hrs UTC

ഡാലസ്: പ്രവാസി മാധ്യ­മ­രം­ഗത്ത് വാര്‍ത്ത­യുടെ വാതാ­യ­ന­വു­മായി അമേ­രി­ക്കന്‍ മല­യാ­ളി­യായ പിപി.­ചെ­റി­യാന്‍. വാര്‍ത്ത­ക­ളുടെ ചൂടാ­റും­ മുമ്പേ വായ­ന­ക്കാ­രി­ലേക്ക് വാര്‍ത്ത­യുടെ ഉള­ള­ടക്കം കലര്‍പ്പി­ല്ലാതെ എത്തി­ക്കു­ന്ന­തില്‍ ഈ മാധ്യ­മ­പ്ര­വര്‍ത്ത­കന്റെ പ്രാവീണ്യം ഏറെ ശ്രദ്ധി­ക്ക­പ്പെ­ടു­ന്ന­താ­ണ്. പ്രമുഖ ദിന­പ­ത്ര­ങ്ങ­ളിലും ഓണ്‍ലൈന്‍ മാധ്യ­മ­ങ്ങ­ളിലും ദിനവും വാര്‍ത്ത­ക­ളുടെ പെരു­മ­ഴ­യായി പിപി ചെറി­യാന്റെ തൂലിക ചലി­ക്കു­ന്നു. തൃശൂ­രിലെ സെന്റ് തോ­മസ് കോളജ്, കേരള വര്‍മ്മ കോള­ജ്, ജെ.­എന്‍ മെഡി­ക്കല്‍ കോള­ജ് അലി­ഗര മുസ്‌ളീം യൂണി­വേ­ഴ്‌സി­റ്റി­ തുട­ങ്ങിയ സ്ഥാപ­നങ്ങ­ളില്‍നിന്നും വിദ്യാ­ഭ്യാസം പൂര്‍ത്തി­യാ­ക്കിയ ചെറി­യാന്‍ അമേ­രി­ക്ക­യി­ലെ­ത്തു­ക­യാ­യി­രു­ന്നു.

 

അമേ­രി­ക്ക­യിലെ പ്രമുഖ സ്ഥാപ­ന­ത്തില്‍ റേ­ഡി­യോ­ള­ജി­സ്റ്റായി ജോലി ചെയ്യുന്ന അദ്ദേഹം നിര്‍ലോ­ഭ­മായ പത്ര­ദൗ­ത്യ­ത്തിന് അമ­ര­ക്കാ­ര­നാ­കു­ക­യാ­യി­രു­ന്നു. സമ­യ­ത്തി­നു ഏറെ ­വി­ല­യു­ളള അമേ­രി­ക്ക­യില്‍, പ്രവാസി അമേ­രി­ക്ക­ക്കാ­രുടെ സാമൂ­ഹി­ക, സാംസ്കാ­രി­ക, രാഷ്ട്രീയ മേഖ­ല­യിലെ മാറ്റ­ങ്ങള്‍ വായ­ന­ക്കാ­രി­ലേക്ക് എത്തി­ക്കു­ന്ന­തില്‍ അദ്ദേ­ഹ­ത്തിന്റെ പങ്ക് വലു­താ­ണ്. ഡാല­സിലെ മാധ്യമ പ്രവര്‍ത്ത­ന­ത്തോ­ടൊപ്പം തന്നെ സാമൂ­ഹി­ക, സാംസ്കാ­രിക ആത്മീക മേഖ­ല­ക­ളില്‍ നിറഞ്ഞ സാന്നി­ദ്ധ്യ­വു­മാ­ണ്. ക്രൈസ്തവസമൂ­ഹ­ങ്ങ­ളില്‍നിന്നു പ്രസി­ദ്ധീ­ക­രി­ക്കുന്ന നിര­വധി വാര്‍ത്താ മാധ്യ­മ­ങ്ങളിലെ അറി­യ­പ്പെട്ട എഴു­ത്തു­കാ­രന്‍ കൂടി­യാ­ണ്. ഭാര്യ ഓമ­ന. മക്കള്‍ - കെസി­യ, കിരണ്‍, കെവിന്‍. വാര്‍ത്ത : തങ്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.