You are Here : Home / USA News

എസ്.എം.സി.സി ബ്രോങ്ക്‌സ് ചാപ്റ്റര്‍ ടാക്‌സ് സെമിനാര്‍ നടത്തുന്നു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Saturday, January 17, 2015 01:12 hrs UTC

ന്യൂയോര്‍ക്ക്: ഇന്‍കംടാക്‌സ് ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതുതായി ഉണ്ടായിട്ടുള്ള നിയമങ്ങളെ സംബന്ധിച്ച് പൊതു സമൂഹത്തെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ബ്രോങ്ക്‌സ് ഫൊറോനാ ദേവാലയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 25-ന് ഞായറാഴ്ച 12.30-ന് പാരീഷ് ഹാളില്‍ വെച്ച് ടാക്‌സ് സെമിനാര്‍ നടത്തുന്നു. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, മെഡിക്കല്‍ ചെലവുകള്‍, മോര്‍ട്ട്‌ഗേജ് റിഡക്ഷന്‍ തുടങ്ങി ടാക്‌സ് ഫയലിംഗ് സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നു. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ധരോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിനും, സംശയദുരീകരണം നടത്തുന്നതിനുമുള്ള അവസരമുണ്ടായിരിക്കും.

 

ടാക്‌സ് മേഖലയിലെ പ്രമുഖരായ ജയിന്‍ ജേക്കബ് സി.പി.എ, ബാബു മുകളേല്‍ സി.പി.എ, ജോളി ജേക്കബ് സി.പി.എ, ജോസഫ് കാഞ്ഞമല സി.പി.എ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും. പ്രവേശനം തികച്ചും സൗജന്യമായ ഈ സെമിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി എസ്.എം.സി.സി ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി സഖറിയ, സെക്രട്ടറി ഓള്‍ഗാ സുനില്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി സഖറിയ (646 281 8582).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.