You are Here : Home / USA News

അരിസോണയില്‍ മണ്ഡല മകരവിളക്ക് പൂജ ജനുവരി 17ന്

Text Size  

Story Dated: Friday, January 16, 2015 12:30 hrs UTC

മനു നായര്‍

 

 

അരിസോണ: അരിസോണയില്‍ ജനുവരി 17-ന് ശനിയാഴ്ച വിപുലമായ രീതിയില്‍ അയ്യപ്പമകരവിളക്ക് ആഘോഷിക്കുന്നു. മാരികോപ്പസിറ്റിയിലെ മഹാഗണപതിക്ഷേത്രത്തോടനുബന്ധമായി സ്ഥി തിചെയ്യുന്ന അയ്യപ്പകോവിലിലാണ് ആഘോഷങ്ങള്‍ക്ക് വേദിയാകുന്നത്. നീണ്ടവൃതാനുഷ്ടാനങ്ങള്ക്കുശേഷം അയ്യപ്പഭക്തന്മാര്‍ അന്നേദിവസം ഇരുമുടിക്കെട്ടുനിറച്ച് കാല്‍നടയായി സ ഞ്ചരിച്ച് അയ്യപ്പസ്വാമിദര്ശനം നടത്തും. തുടര്‍ന്ന് ക്ഷേത്രത്തിലെ പ്രധാന തന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രത്യേക അയ്യപ്പപൂജ, അഭിഷേകം, പടിപൂജ, അയ്യപ്പഅര്‍ച്ചന, ദീപാരാധന എന്നിവ നടക്കും.അയ്യപ്പ സമാജം അരിസോണയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്തര്‌നയിക്കുന്ന പ്രത്യേക അയ്യപ്പഭജന അരിസോണയിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികള്‍ എന്നിവ ആഘോഷത്തിന്കൂടുതല്‍മിഴിവേകും. കാലത്ത് 11 മണിയോടെ ആരംഭിക്കുന്ന മകരവിളക്ക് ഉത്സവപരിപാടികള്‍ വൈകിട്ട് ആറുമണിക്ക്‌നടക്കുന്ന ദീപരധന, അത്താഴപൂജ എന്നിവയ്ക്കുശേഷം ഹരിവരാസനം പാടി നടയടക്കുന്നതോടെ പൂര്‍ത്തിയാകും എല്ലാവിശ്വാസികളും ഈവിശേഷാല്‍ പൂജാദികര്‍മങ്ങളില്‍ പങ്കുചേര്‍ന്നു കലിയുഗവരദനായ ശ്രീഅയ്യപ്പസ്വാമിയുടെ അനുഗ്രഹകടാക്ഷങ്ങള്‍ നേടണമെന്ന് സംഘാടകര്‍ അഭൃര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.