You are Here : Home / USA News

അരിസോണയില്‍ സിവിക്‌സ് പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കു മാത്രം ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, January 16, 2015 12:20 hrs UTC

ഫോനിക്‌സ്:- ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സിവിക്‌സ് പരീക്ഷ പാസാകണമെന്ന നിബന്ധന അമേരിക്കയില്‍ ആദ്യമായി അരിസോണ സംസ്ഥാനത്തു നിലവില്‍ വന്നു. വ്യാഴാഴ്ച ലെജിസ്ലേറ്റീവ് സെക്ഷന്‍ ആരംഭിച്ച ഉടനെ തന്നെ അരിസോണ ഹൗസും സെനറ്റും സിവിക്‌സ് എക്‌സാം നിയമം അംഗീകരിക്കുകയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗവര്‍ണ്ണര്‍ (റിപ്പബ്ലിക്കന്‍) ഡഗ് ഡ്യൂസി ബില്ലില്‍ ഉടനെ ഒപ്പുവയ്ക്കുമെന്നും അറിയിക്കുകയും ചെയ്തു. യുഎസ് സിറ്റിസണ്‍ ഷിപ്പ് പരീക്ഷയില്‍ ചോദിക്കുന്ന 100 സിവിക്‌സ് പോര്‍ഷന്‍ ചോദ്യങ്ങളില്‍ 60 ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ വിജയികളാകുന്നത്. അമേരിക്കന്‍ ഭരണഘടനയുടെ 230-ാം വാര്‍ഷികം ആഘോഷിക്കുന്ന 2017 നു മുമ്പ് 50 സംസ്ഥാനങ്ങളിലും ഈ പരീക്ഷ സംവിധാനം നടപ്പാക്കുന്നതിനാണ് ജോ ഫോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്. റിപ്പബ്ലിക്കന്‍ സെനറ്റ് ലീഡര്‍ സ്റ്റീവ് യാര്‍ ബ്രൊയാണ് ഈ ബില്ല് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. നോര്‍ത്ത് സക്കോട്ട് സ്‌റ്റേറ്റ് ഹൗസ് ഓഫ് പ്രെസന്റേറ്റീവ് ഈ നിയമം അംഗീകരിച്ചെങ്കിലും ഇരു സഭകളും സിവിക്‌സ് ടെസ്റ്റ് ലൊ അംഗീകരിച്ച ആദ്യ സംസ്ഥാനമെന്ന പദവി അരിസോണക്കു തന്നെയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.