You are Here : Home / USA News

ഫോമായുടെ സമ്മര്‍ റ്റു കേരള പദ്ധതിക്ക് ക്യാപിറ്റല്‍ റീജിയണില്‍ ആരംഭം

Text Size  

Story Dated: Wednesday, January 14, 2015 01:25 hrs UTC


 
മേരിലാന്‍ഡ്. കൈരളി ഓഫ്  ബാള്‍ട്ടിമോറിന്റെ  ക്രിസ്ത്മസ്-നവത്സരാഘോഷങ്ങള്‍  ജനുവരി  10  സു വര്‍ണോജ്വലമായി  അരങ്ങേറി.  വൈവിധ്യമാര്‍ന്ന  കലാ പരിപാടികള്‍ക്ക്  ശേഷം  ഫോമാ  നാഷണല്‍  കമ്മിറ്റി  മെമ്പര്‍  മോഹന്‍ മാവുങ്കല്‍  സമ്മര്‍ റ്റു  കേരള പദ്ധതിയെ  കുറിച്ചു  വ്യക്തവും  സുതാര്യവുമായ  ഒരു  അവതരണം  കാഴ്ച വെച്ചു.

അമേരിക്കയില്‍  ജീവിക്കുന്ന  ഭാരതീയ  വംശജരായ  യുവജനങ്ങള്‍ക്ക്  കേരളത്തിന്റെ  മാനവും  മധുരവും  തൊട്ടറിയുവാനുള്ള  ഒരു  ന്യൂതന  സംരംഭമാണിതെന്നു  അദ്ദേഹം  വ്യക്തമാക്കി.  സംഘത്തിലുള്ളവരുടെ  പരിപൂര്‍ണ്ണ  സുരക്ഷയും സുരക്ഷിതത്വവും  ഉറപ്പാക്കി കൊണ്ടുള്ള  ഈ  ഹ്രസ്വകാലത്തു  പ്രശസ്തരായ  വിദ്യാഭ്യാസ പ്രവര്‍ത്തകരും സാമൂഹിക നേതാക്കളും മാര്‍ഗദര്‍ശികളും  ഈ  സംഘങ്ങള്‍ക്ക്  അകമ്പടി  സേവിക്കും.  കേരളത്തിലെ  പ്രധാനപ്പെട്ട  എല്ലാ  ടൂറിസ്റ്റ്  കേന്ദ്രങ്ങളും  സര്‍വകലാശാലകളും  ആദ്ധ്യാത്മിക കേന്ദ്രങ്ങളും  ഈ  സംഘം  സന്ദര്‍ശിക്കും.

കേരളത്തിന്റെ  തനതായ  ജീവിത ശൈലികളേക്കുറിച്ചും  സാംസ്കാരിക പൈതൃകത്തേക്കുറിച്ചും  മലയാളഭാഷയെ  കുറിച്ചും നമ്മുടെ  വിശിഷ്ടമായ  പാരമ്പര്യത്തെ കുറിച്ചും  തികഞ്ഞ  വിജ്ഞാനമുള്‍ക്കൊള്ളുവാന്‍  ഈ  സംഘത്തിനു  അവസരം  ലഭിക്കും.  കേരളത്തെക്കുറിച്ചുള്ള  നേരറിവുകള്‍  നേരിട്ടനുഭവിക്കനുള്ള  ഒരു  സുവര്‍ണ്ണാവസരമാകും  ഇതെന്ന്  അദ്ദേഹം  ഉറപ്പു  നല്‍കി.

ഈ  പദ്ധതിയെക്കുറിച്ചുള്ള  അവതരണത്തിനു  അനിതര സാധാരണമായ  സ്വീകരണമാണ ് യുവജനങ്ങളില്‍  നിന്ന്  ലഭിച്ചത്.  അനേക  യുവജനങ്ങള്‍  പങ്കാളിത്തം  വാഗ്ദാനം  ചെയ്യുകയും സഹകരണം  ഉറപ്പാക്കുകയും  ചെയ്തു.

കൂടുതല്‍  വിവരങ്ങള്‍ക്ക്:
വിന്‍സണ്‍  പാലത്തിങ്കല്‍  703 288 4704
മോഹന്‍ മാവുങ്കല്‍  410 465 1771
 
വാര്‍ത്ത. മോഹന്‍  മാവുങ്കല്‍

    Comments

    SHAJU GEORGE January 15, 2015 03:34

    OK, GOOD LUCK

    VACHANAM MAMSAM AYI APPOL VISHUVASM UNDAI. SO BE PRACTICAL NOT OLY IN SPEACH.

    MY BEST WISHES

       By Shaju George


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.