You are Here : Home / USA News

ബ്രോങ്ക്സ് ഫൊറോന ഇടവകയില്‍ പുതിയ ഭരണസമിതി നിലവില്‍ വന്നു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Wednesday, January 14, 2015 01:03 hrs UTC


 
ന്യൂയോര്‍ക്ക് . ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാര്‍ ഫൊറോന ഇടവകയുടെ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 21 നു കൂടി 2015-16 വര്‍ഷത്തേക്കുളള ഭരണ സമിതിക്ക് അന്തിമ രൂപം നല്‍കി.

വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൈക്കാരന്‍ സഖറിയാസ് ജോണ്‍ സ്വാഗതം ആശംസിച്ചു.  സെക്രട്ടറി ഷോളി കുമ്പിളുവേലി ഇടവകയുടെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും , കൈക്കാരന്‍ സണ്ണി കൊല്ലറക്കല്‍ ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കുശേഷം രണ്ടു റിപ്പോര്‍ട്ടുകളും പൊതുയോഗം പാസാക്കി. തുടര്‍ന്ന് ഇടവകയുടെ വികസനത്തിനു മുന്‍ തൂക്കം നല്‍കിക്കൊണ്ട് വിവിധ വിഷയങ്ങളില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നു.  കൈക്കാരന്‍ ആന്റണി കൈതാരം കൃതജ്ഞത പറഞ്ഞു. അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കലിന്‍െറ സമാപന പ്രാര്‍ഥനയോടെ പൊതുയോഗം സമാപിച്ചു.

പൊതുയോഗം തിരഞ്ഞെടുത്ത പുതിയ ഭരണ സമിതി ജനുവരി 11 ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

സണ്ണി കൊല്ലറക്കല്‍, ആന്റണി കൈതാരം, സഖറിയാസ് ജോണ്‍ തുണ്ടത്തില്‍ എന്നിവരെ കൈക്കാരന്മാരായി വീണ്ടും തിരഞ്ഞെടുത്തു.  സെക്രട്ടറിയായി ഷോളി കുമ്പിളുവേലിയെ നിയമിച്ചു. മറ്റ് ഭാരവാഹികള്‍ : ആലീസ് വാളിപ്ലാക്കല്‍, റോസിലി വില്‍സന്‍(ചര്‍ച്ച് ബ്യൂട്ടി ഫിക്കേഷന്‍), ബെന്നി മുട്ടപ്പളളി (കപ്പിള്‍സ് മിനിസ്ട്രി), ഡോ. ബിജി പുളിമൂട്ടില്‍, ചിന്നമ്മ പുതുപറമ്പില്‍ (സെലിബ്രേഷന്‍സ് കമ്മറ്റി), ഡോ.  ബേബി പൈലി, ജോഷി തെളളിയാങ്കല്‍(ഔട്ട് റിച്ച് കമ്മറ്റി), ജോണ്‍ വാളി പ്ലാക്കല്‍ (ആഷേര്‍ഡ്), ജോജി ഞാറുന്നേല്‍ (യൂത്ത്), ജോര്‍ജ് പട്ടേരില്‍(പ്രയര്‍ ഗ്രൂപ്പ്) വാഗാ സുനില്‍ പുതുപറമ്പില്‍(മിഷന്‍ ലീഗം), തോമസ് ചാമക്കാല (ലിറ്റര്‍ജി), സെബാസ്റ്റ്യന്‍ വിരുതിയില്‍(പിആര്‍ഒ), ഷാജി സഖറിയാ പയസ് അസോസിയേഷന്‍, വിനു വാതപ്പളളില്‍ (ചര്‍ച്ച് ബുളളറ്റിന്‍), ജോസഫ് കാഞ്ഞമല, ജോര്‍ജ് കണ്ടംകുളം (പാസ്റ്ററല്‍ കൌണ്‍സില്‍ മെമ്പേഴ്സ്), ജോളി കിടാരം(മ്യൂസിക് മിനിസ്ട്രി), ജോജോ ഒഴുകയില്‍ (മലയാളം സ്കൂള്‍), സാബു ഉലുത്തവാ, ലിജി സൈമണ്‍ കളത്തറ (സണ്ടേ സ്കൂള്‍) ബിജു പടിഞ്ഞാറെക്കളമാണ് പുതിയ അക്കൌണ്ടന്റ്.

വാര്‍ത്ത. ഷോളി കുമ്പിളുവേലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.