You are Here : Home / USA News

പോള്‍ പറമ്പിയെ ഓവര്‍സീസ് കോണ്‍ഗ്രസ് അഭിനന്ദിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 14, 2015 12:31 hrs UTC

ഷിക്കാഗോ: വ്യവസായ വകുപ്പിന്റെ കീഴിലുള്ള കിന്‍ഫ്രയുടെ എക്‌സ്‌പോര്‍ട്ട് ഡിവിഷന്‍ ഡയറക്ടറായി നിയമിതനായ പോള്‍ പറമ്പിയെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ അഭിനന്ദിച്ചു. മുന്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന പോള്‍ ഓവര്‍ഗീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്റെ സ്ഥാപക പ്രസിഡന്റുകൂടിയാണ്. ഓവര്‍ഗീസ് കോണ്‍ഗ്രസ് മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് അഗസ്റ്റിന്‍ കരിങ്കുറ്റിയുടെ അധ്യക്ഷതയില്‍ മൗണ്ട് പ്രോസ്‌പെക്ടസിലെ കണ്‍ട്രി ഇന്നില്‍ വെച്ച് കൂടിയ യോഗത്തില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, സെക്രട്ടറി തമ്പി മാത്യു, വൈസ് പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ, മുന്‍ പ്രസിഡന്റുമാരായ തോമസ് മാത്യു, സതീശന്‍ നായര്‍, മറ്റ് ഭാരവാഹികളായ ജോഷി വള്ളിക്കളം, ബാബു മാത്യു, ഷിബു ഏബ്രഹാം, ബെന്നി പരിമണം, പ്രവീണ്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. പോള്‍ പറമ്പിക്ക് കിട്ടിയ ഈ നിയമനം അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ പൊതു പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണെന്ന് ഏവരും അഭിപ്രായപ്പെട്ടുകൊണ്ട് എല്ലാവരും ആശംസകള്‍ നേര്‍ന്നു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.