ഷിക്കാഗോ . ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന് ഓഫ് ഇല്ലിനൊയിസിന്െറ (ണ്ടSല്‍ക്കണ്ട) സാമൂഹിക സേവന വിഭാഗമായ ഫാമിലി ഫോക്കസിന്‍െറ ധനശേഖരണാര്‍ഥം സംഘടിപ്പിച്ച ഫണ്ട് റൈസിംഗ് ഡിന്നറും, ക്രിസ്മസ് പുതുവത്സരവും വര്‍ണ്ണ ശബളമായ പരിപാടികളോടെ ആഘോഷിച്ചു. ജനുവരി 10 ന് ഷിക്കാഗോയിലുളള കെസിസ് കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന പരിപാടികള്‍ കുക്ക് കൌണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജ് ഡാരന്‍ ബ്രൌടന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
ഷിക്കാഗോ സിറോ മലബാര്‍ ഇടവക വികാരി റവ. ഡോ. അഗസ്റ്റിന് പാലക്കപറമ്പില്‍ മുഖ്യ അതിഥിയായി പങ്കെടുത്ത് ക്രിസ്മസ് പുതുവത്സര സന്ദേശം നല്കി. ണ്ടSല്‍ക്കണ്ട പ്രസിഡന്റ് മാത്യൂസ് എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍ അംഗങ്ങള്‍ അവതരിപ്പിച്ച ഗാനമേള, കുട്ടികളുടെ നൃത്തം മറ്റ് സാംസ്കാരിക പരിപാടികള്‍ എന്നിവ തിളക്കമേകി. മുന്‍പ് പിക്നിക്കിനോടനുബന്ധിച്ചു നടന്ന മത്സരങ്ങളില്‍ വിജയികള്‍ ആയിട്ടുളളവര്ക്കുളള സമ്മാനങ്ങള്‍ സണ്ണി മേനാംമറ്റത്തിന്െറ നേതൃത്വത്തില്‍ വിതരണം ചെയ്തു. വൈ. പ്രസിഡന്റ് സാബി കോലത്ത് സ്വാഗതം ആശംസിക്കുകയും ജോ. സെക്രട്ടറി ജോസ് ചാക്കോ നന്ദി രേഖപ്പെടുത്തുകയും ചെയ്ത മീറ്റിങ്ങിന്‍െറ അവതാരക ആതിര മണ്ണംചേരില്‍ ആയിരുന്നു.
Comments