You are Here : Home / USA News

കേരള അസോസിയേഷന്‍ ടാക്സ് സെമിനാര്‍ ജനുവരി 17 ന് ഡാലസില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 13, 2015 01:02 hrs UTC


ഡാലസ് . ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററും കേരള അസോസിയേഷന്‍ ഓഫ് ഡാലസും സംയുക്തമായി സംഘടിപ്പിക്കുന്ന ടാക്സ് സെമിനാര്‍ 2015 ജനുവരി 17 ന് വൈകിട്ട്  3.30 മുതല്‍ ഡാലസില്‍ നടക്കും. ഗാര്‍ലന്റ് ബ്രോഡ്വേയിലുളള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന സെമിനാറില്‍ ഹരിപിളള, സിപിഎ, കവിതാ മാത്യു അറ്റോര്‍ണി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രസംഗിക്കും.

ഇന്‍കം ടാക്സ് ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രത്യേകതകള്‍, ലിവിംഗ് വില്‍ തയ്യാറാക്കുന്നതെങ്ങനെ തുടങ്ങിയ വിജ്ഞാന പ്രദമായ    ക്ലാസുകളിലേക്ക് ഏവരേയും പ്രത്യേകം ക്ഷണിക്കുന്നതായി തോമസ് വടക്കേ മുറിയില്‍, റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.  സെമിനാറിലേക്കുളള പ്രവേശനം സൌജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
കേരള അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്തിനെ : 972 569 7165 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.