You are Here : Home / USA News

സപ്തതി കഴിഞ്ഞവരെ ആദരിക്കാന്‍ ക്വീന്‍സ് ഒരുങ്ങിക്കഴിഞ്ഞു

Text Size  

Story Dated: Saturday, January 10, 2015 01:44 hrs UTC


ന്യുയോര്‍ക്ക് . മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത്  ഈസ്റ്റ് ഭദ്രാസന കൌണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ ക്വീന്‍സ്, ബ്രുക്കിലിന്‍, ലോങ് ഐലന്റ് ഏരിയായിലുളള 70 വയസ് കഴിഞ്ഞവരെ ആദരിക്കുന്നു. ജനുവരി 11 ഞായറാഴ്ച 3 ന് ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ സക്കറിയാസ് മാര്‍ നിക്കോളാവോസിന്‍െറ അധ്യക്ഷതയില്‍ എല്‍മോണ്ട് സെന്റ്  ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പളളിയില്‍ നടക്കുന്ന സമ്മേളനത്തിലായിരിക്കും ഈ  ആദരിക്കല്‍ ചടങ്ങ്.  ക്വീന്‍സ്, ബ്രൂക്കിലിന്‍, ലോങ് ഐലന്റ്  പ്രദേശത്തുളള 9 പളളികളില്‍ നിന്നുളള സീനിയേഴ്സിനെയാണ് ഇവിടെ ആദരിക്കുന്നത്.

സെന്റ് ബസേലിയോസ് ചര്‍ച്ച് ബ്രുക്കിലിന്‍, സെന്റ് ബസേലിയോസ് ചര്‍ച്ച് എല്‍മോണ്ട്, സെന്റ് ബേസില്‍ ചര്‍ച്ച് ഫ്രാങ്കിളിന്‍ സ്ക്വയര്‍,  സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച്, ചെറിലെയ്ന്‍, സെന്റ ്ഗ്രിഗോറിയോസ് ചര്‍ച്ച് എല്‍മോണ്ട്, സെന്റ് മേരീസ് ചര്‍ച്ച് ജാക്സണ്‍ ഹൈറ്റ്സ്, സെന്റ് മേരീസ് ചര്‍ച്ച് വെസ്റ്റ് സേവില്‍, സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച്, ലോംഗ് ഐലന്റ്, സെന്റ് തോമസ് ചര്‍ച്ച് ലോംഗ് ഐലന്റ് എന്നീ പളളികളാണ് ഈ  ഏരിയായിലുളളത്.

120 ഓളം വരുന്ന 70 വയസ് കഴിഞ്ഞവരെ അഭിവന്ദ്യ നിക്കോളാവോസ് മെത്രാപ്പോലീത്ത  ആദരിച്ച് പുരസ്കാരങ്ങള്‍ നല്‍കും.  കൌണ്‍സില്‍ അംഗങ്ങള്‍, ഭദ്രാസന അസംബ്ലി അംഗങ്ങള്‍, ആത്മീയ സംഘടനയുടെ ഭാരവാഹികള്‍ മറ്റ് അഭ്യുതയകാംക്ഷികള്‍ എന്നിവര്‍ ഈ  ഏരിയായിലെ പുരോഹിതരോടൊപ്പം പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഭദ്രാസന സെക്രട്ടറി റവ.  ഫാ. എം. കെ. കുര്യാക്കോസ്
ജനറല്‍  കോ- ഓര്‍ഡിനേറ്റര്‍ ആന്‍ഡ് ഡയോസിസന്‍ കൌണ്‍സില്‍ അംഗം ഫിലിപ്പോസ് ഫിലിപ്പ് : 845 642 2060
കോ ഓര്‍ഡിനേറ്റര്‍ ആന്‍ഡ് ഡയോസിസന്‍ കൌണ്‍സില്‍ അംഗം അജിത് വട്ടശ്ശേരില്‍ : 845 821 0627
കോ ഓര്‍ഡിനേറ്റര്‍ ആന്‍ഡ് ലേയ് -ട്രസ്റ്റി വര്‍ഗീസ് പോത്താനിക്കാട് : 917 488 2590

വാര്‍ത്ത. വര്‍ഗീസ് പോത്താനിക്കാട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.