You are Here : Home / USA News

കെഎച്ച്എന്‍എ ഡിട്രോയിറ്റ് മേഖല സാരഥികള്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, January 03, 2015 01:53 hrs UTC


 
ഡാലസ്. 2015 ജൂലൈ 2 മുതല്‍ 6 വരെ ഡാലസില്‍ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഗ്ലോബല്‍ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്‍െറ ഭാഗമായി ഡിട്രോയിറ്റ് മേഖല വൈസ് പ്രസിഡന്റായി രാജേഷ് നായരെയും കോ ഓര്‍ഡിനേറ്റര്‍മാരായി ഡോ. ഗീതാ നായര്‍, സുനില്‍ പൈങ്കോല്‍ എന്നിവരെയും പ്രസിഡന്റ് റ്റി. എന്‍. നായര്‍ നാമനിര്‍ദ്ദേശം ചെയ്തു. മെട്രോ ഡിട്രോയിറ്റിലെ അറിയപ്പെടുന്ന ഭാരതീയ കലാപാഠശാലയായ കലാക്ഷേത്രയുടെ ഡയറക്ടറും ഫോമ മുന്‍ റീജിയണല്‍ പ്രസിഡന്റുമായ രാജേഷ് നായര്‍ മികച്ച വാദ്യോപകരണ വാദകനും തായമ്പക വിദഗ്ധനുമാണ്.

കോ ഓര്‍ഡിനേറ്റര്‍മാരായ ഗീതാ നായര്‍, കേരള മെഡിക്കല്‍ ഗാജ്വേറ്റ്സ് അസോസിയേഷന്‍െറ മുന്നണി പ്രവര്‍ത്തകയും ഡിട്രോയിറ്റ് കണ്‍വന്‍ഷന്‍െറ ചെയര്‍പേഴ്സനും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയുമാണ്. സുനില്‍ പൈങ്കോള്‍ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍െറ ചെയര്‍പേഴ്സനും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയുമാണ്. സുനില്‍ പൈങ്കോള്‍ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍െറ പ്രസിഡന്റും കലാക്ഷേത്ര ഡയറക്ടറും കലാ സാംസ്ക്കാരിക പ്രവര്‍ത്തകനുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.