You are Here : Home / USA News

ന്യുയോര്‍ക്ക് ഗവര്‍ണറായിരുന്ന മറിയൊ കുവോമോ അന്തരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 03, 2015 09:34 hrs UTC

  - പി. പി. ചെറിയാന്‍    

 


    

ന്യുയോര്‍ക്ക്: മൂന്നു തവണ തുടര്‍ച്ചയായി ന്യുയോര്‍ക്ക് ഗവര്‍ണറായിരുന്ന മറിയൊ കുവോമോ  (82) ജനുവരി 1 വ്യാഴാഴ്ച മന്‍ഹാട്ടനില്‍ അന്തരിച്ചു.

1983 മുതല്‍ 1994 വരെ ന്യുയോര്‍ക്ക് ഗവര്‍ണര്‍ സ്ഥാനം വഹിച്ച മറിയൊ ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുമെന്നു വരെ രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. 1994 ല്‍ നാലാം തവണയും ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച കുവോമോ  റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയോട് പരാജയം ഏറ്റുവാങ്ങി.

ഗവര്‍ണ്ണര്‍ മറിയൊ കുവോമോയുടെ മകന്‍ ആഡ്രു രണ്ടാം തവണ ന്യുയോര്‍ക്ക് ഗവര്‍ണ്ണറായി ചുമതലയേറ്റ് അഞ്ച് മണിക്കൂറുകള്‍ക്കുശേഷമാണ് പിതാവ് മറിയൊയുടെ അന്ത്യം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ രോഗമായിരുന്നു മരണത്തിനു കാരണം.

ഭാര്യ മാട്ടിള്‍ഡ, ന്യുയോര്‍ക്ക് ഗവര്‍ണറായി ജനുവരി ഒന്നിന് സത്യപ്രതിജ്ഞ ചെയ്ത ആന്‍ഡ്രു ക്യുമൊ ഉള്‍പ്പെടെ അഞ്ച് മക്കളുളള മറിയൊ, 1932 ല്‍ ജമൈക്കയിലാണ് ജനിച്ചത്. എളിയ നിലയില്‍ നിന്നും ആരംഭിച്ച രാഷ്ട്രീയത്തില്‍ അതികായകനായി മാറിയ ക്യുമോ തികഞ്ഞ ഈശ്വര വിശ്വാസിയായിരുന്നു. നാലാം തവണ മത്സരത്തില്‍ പരാജയപ്പെട്ടതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്മാറി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.