You are Here : Home / USA News

ഫാ. തോമസ് മുളവനാലിന്റെ പൌെരോഹിത്യ ജൂബിലി സമുചിതമായി ആഘോഷിച്ചു

Text Size  

Story Dated: Friday, January 02, 2015 12:49 hrs UTC


ഷിക്കാഗോ . സെന്റ് തോമസ് രൂപതാ വികാരി ജനറലും ക്നാനായ റീജിയന്‍ ഡയറക്ടറും മോര്‍ട്ടന്‍ ഗ്രേവ് സെന്റ് മേരീസ് ഇടവക വികാരിയുമായ മോണ്‍ തോമസ് മുളവനാലിന്റെ പൌരോഹിത്യ ജൂബിലി ഇടവകജനങ്ങള്‍ സമുചിതമായി ആഘോഷിച്ചു. സെന്റ് തോമസ് രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയോട് കൂടി ആഘോഷ പരിപാടിയ്ക്ക് തുടക്കംകുറിച്ചു. തുടര്‍ന്ന് ഫാ. തോമസ് മുളവനാലിന്റെ പൌെരോഹിത്യ ജിവിതത്തിലെ വിവിധ മേഘലകളിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി അസി. വികാരി ഫാ.സുനി പടിഞ്ഞാറേക്കര വിശദമായി പ്രതിപാദിച്ചു. ഇടവകയുടെ ജൂബിലി ഫലകം ഇടവക ജനങ്ങള്‍ക്ക് വേണ്ടി മാര്‍ ജോയി ആലപ്പാട്ട് ഫാ. മുളവനാലിന് സമര്‍പ്പിച്ചു. തുടര്‍ന്ന് അഭി. പിതാവിനോടും ഇടവക ഭാരവാഹികളോടും ചേര്‍ന്ന് ഫാ. തോമസ് മുളവനാല്‍ ജൂബിലി കേക്ക് മുറിച്ചു.

വാര്‍ത്ത.സാജു കണ്ണംമ്പള്ളി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.