You are Here : Home / USA News

ഡാന്‍സിംഗ്‌ ഡാംസല്‍സ്‌ ജീവിതവിജയം നേടിയ വനിതകള്‍ക്ക്‌ അവാര്‍ഡ്‌ നല്‍കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 30, 2014 01:35 hrs UTC

ജെയ്‌സണ്‍ മാത്യു

 

ടൊറോന്റോ: ഡാന്‍സിലൂടെ സ്‌ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഡാന്‍സിംഗ്‌ ഡാം സല്‍സ്‌ എന്ന നോണ്‍ പ്രോഫിറ്റ്‌ പ്രസ്ഥാനം വര്‍ഷം തോറും നല്‍കാറുള്ള `ജീവിത വിജയം നേടിയ വനിതകള്‍ക്ക്‌ നല്‍കുന്ന അവാര്‍ഡിനുള്ള' (DD Women Achievers Award 2015) നോമിനേഷനുകള്‍ ക്ഷണിച്ചു. ഡിസംബര്‍ 31 ആണ്‌ നോമിനേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി. കല, സാഹിത്യം, നേതൃത്വം, രാഷ്ട്രീയം,ബിസിനസ്‌, മീഡിയ, സ്വയം തൊഴില്‍, ചാരിറ്റി, വിദ്യാഭ്യാസം ,ആരോഗ്യം, ശാസ്‌ത്ര സാങ്കേതികവിദ്യ തുടങ്ങിയ ജീവിതത്തിന്റെ സമസ്‌ത മേഖലകളില്‍ നിന്നും വിജയം കൈവരിച്ച 12 വനിതകളെയാണ്‌ അവാര്‍ഡിന്‌ പരിഗണിക്കുന്നത്‌ .

 

കഴിഞ്ഞ വര്‍ഷം നിര്‍മല തോമസ്‌, മീനു ജോസ്‌, മാല പിഷാരടി , മരിയ ജോബ്‌ സണ്‍ ഈശോ , ജെന്നിഫെര്‍ പ്രസാദ്‌ , മേഴ്‌സി ഇലഞ്ഞിക്കല്‍ എന്നിങ്ങനെ 6 മലയാളികള്‍ക്ക്‌ ഈ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. സ്വന്തം കര്‍മ്മ മണ്ഡലത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച്‌ ജീവിത വിജയം നേടിയ സ്‌ത്രീകളെ നിങ്ങള്‍ക്ക്‌ അറിയുകയും , അവര്‍ക്ക്‌ ഒരു അംഗീകാരം ലഭിക്കേണ്ടത്‌ ഒരു ആവശ്യമെന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുകയും ചെയ്യുന്നെങ്കില്‍, ഉടന്‍ തന്നെ അവരുടെ പേര്‌ അവാര്‍ഡിനായി നിര്‍ദേശിക്കാവുന്നതാണ്‌ . അതിനായി, അവരുടെ അറിവോടെ അവരെക്കുറിച്ചുള്ള ഒരു ലഖുവിവരണവും ഫോട്ടോയും സഹിതം ഓണ്‍ ലൈനില്‍ നോമിനേഷന്‍ പൂരിപ്പിച്ച്‌ അയയ്‌ക്കുക . കൂടുതല്‍ വിവരങ്ങള്‍ക്കും നോമിനേഷന്‍ ഫോറത്തിനും അവരുടെ ഔദ്യോഗീക വെബ്‌സൈറ്റായ www.ddshows.com സന്ദര്‍ശിക്കുക . മാര്‍ച്ച്‌ 8ന്‌ ഓക്‌ വില്ലിലുള്ള ദി മീറ്റിംഗ്‌ ഹൗസില്‍ നടക്കുന്ന `ഇന്റര്‍നാഷണല്‍വിമന്‍സ്‌ ഡേ' ആഘോഷങ്ങളോടനുബന്ധിച്ച്‌ ഫെഡറല്‍ പ്രൊവിഷ്യല്‍ മന്ത്രിമാരും , ഒന്റാരിയോ പ്രീമിയറും പങ്കെടുക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.