You are Here : Home / USA News

ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി ക്രിസ്‌തുമസ്‌ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 24, 2014 12:50 hrs UTC

ഷിക്കാഗോ: ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ ഈവര്‍ഷത്തെ ക്രിസ്‌തുമസ്‌ ആഘോഷം മേരി ക്യൂന്‍ ഓഫ്‌ ഹെവന്‍ കാത്തലിക്‌ ചര്‍ച്ചില്‍ (Mary Queen of Hevwn Catholic Church) വെച്ച്‌ ആഘോഷിച്ചു. ഫാ. ജോസ്‌ ലാല്‍ കോയിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയുടെ സഹകാര്‍മികനായി ഫാ. ബെഞ്ചമിന്‍ ചിന്നപ്പന്‍ പങ്കെടുത്തു. ജോമോന്‍ പണിക്കത്തറ, റെജീന പണിക്കത്തറ, രാജു പീറ്റര്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. തുടര്‍ന്ന്‌ ദേവാലയ ഓഡിറ്റോറിയത്തില്‍ ബെന്‍സല്‍, സിലിയ പാലമലയില്‍ സഹോദരങ്ങളുടെ അമേരിക്കന്‍്‌ ദേശീയ ഗാനത്തോടുകൂടി ആരംഭിച്ച ക്രിസ്‌തുമസ്‌ പരിപാടിയില്‍ പങ്കെടുത്ത ഏവര്‍ക്കും ഷിക്കാഗോ ലാറ്റിന്‌ കാത്തലിക്‌ കമ്യൂണിറ്റി പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോ സ്വാഗതം ആശംസിച്ചു.

 

ഫാ. ജോസ്‌ ലാല്‍ കോയിപ്പറമ്പില്‍ ക്രിസ്‌തുമസ്‌ സന്ദേശം നല്‍കി. ഫാ. ബെഞ്ചമിന്‍ ചിന്നപ്പന്‍, ജോസ്‌ ആന്റണി പുത്തന്‍വീട്ടില്‍, ജോര്‍ജ്‌ പാലമറ്റം, ബിജി ഫിലിപ്പ്‌, ബേസില്‍ പെരേര എന്നിവര്‍ ക്രിസ്‌തുമസ്‌ ആശംസകള്‍ നേര്‍ന്നു. സിലിയ പാലമലയില്‍, വെറോനിക്ക, ഇസബെല്ല ജോണ്‍ എന്നിവരുടെ നൃത്തപരിപാടികള്‍ ഏവരുടേയും പ്രശംസ പടിച്ചുപറ്റി. ഹെറാള്‍ഡ്‌ ഫിഗുരേദോ, ഷീബ മെന്‍ഡസ, ബെന്‍സണ്‍, സീലിയ, ഡക്‌ലാന്‍, ഷാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്‌തുമസ്‌ കരോളും, രാജു പീറ്റര്‍, രൂപ ജോസഫ്‌, രജിന പണിക്കത്തറ, ജോര്‍ജ്‌ പണിക്കര്‍, വില്‍സ്റ്റണ്‍ ഡിസില്‍വ എന്നിവരുടെ പഴയതും പുതിയതുമായ സംഗീത പരിപാടികള്‍ ഏവരേയും ആകര്‍ഷിച്ചു. ഷാജു ജോസഫ്‌, ജോമോന്‍ പണിക്കത്തറ, വിജയന്‍ വിന്‍സെന്റ്‌, ബിനു അലക്‌സ്‌, മാര്‍ഗരറ്റ്‌ ഫിഗുരേദോ, ജോണി തോമസ്‌, ബാബു കുടിയില്‍, ഫ്രാങ്ക്‌ കുടിയില്‍, നെപ്പോളിയന്‍, യേശുദാസ്‌ തോബിയാസ്‌, ജേക്കബ്‌ ജോണ്‍, വില്‍സണ്‍ പനയ്‌ക്കല്‍, ആഡ്രിയന്‍ ഗോണ്‍സാല്‍വസ്‌ എന്നിവര്‍ സ്‌നേഹവിരുന്നിനും കലാപരിടികള്‍ക്കും നേതൃത്വം നല്‍കി. ആന്‍സല്‍ ജോസഫ്‌ ഏവര്‍ക്കും നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.