You are Here : Home / USA News

യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ പ്രോജക്റ്റിന് ഇന്ത്യന് കുടംബാംഗങ്ങളുടെ സംഭാവന

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 20, 2014 02:45 hrs UTC

ഹൂസ്റ്റണ്‍ : അമ്പത്തി ഒന്ന് മില്യണ്‍ ഡോളര്‍ ചിലവഴിച്ച് യു.എച്ചില്‍ നിര്‍മ്മിക്കുന്ന മള്‍ട്ടിഡിസിപ്ലിനറി റിസേര്‍ച്ച് ആന്റ് എന്‍ജിനീയറിംഗ് ബില്‍ഡിങ്ങ് പ്രോജറ്റില്‍ രണ്ട് ഇന്ത്യന്‍ കുടുംബങ്ങള്‍ സാമ്പത്തിക സഹായം നല്‍കുന്നു. ഡിസം.12ന് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ അധികൃതരാണ് ഈ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ നിന്നും എന്‍ജിനീയറിംഗില്‍ ബിരുദമെടുത്ത് ദുര്‍ഗ അഗര്‍വാള്‍, ഭാര്യ സുശീല അഗര്‍വാള്‍, ധര്‍മേഷ്, ജെയ്, രാഹുല്‍, നിഷമേത്ത എന്നീ മുന്‍വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളായ ഭൂപത്, ജ്യോതി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സാമ്പത്തിക സഹായം നല്‍കുന്ന കുടുംബങ്ങള്‍.

 

ഒന്നാം നിലയില്‍ സജ്ജീകരിക്കുന്ന കംമ്പൂട്ടേഷണല്‍ സെന്ററിന് വരുന്ന മുഴുവന് ചിലവുകള്‍ മേത്ത കുടുംബവം, രണ്ടാം നിലയില്‍ ഗവേഷണങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള മുഴുവന്‍ ചിലവുകള് ദുര്‍ഗാ, സുശീല അഗര്‍വാള്‍ കുടുംബവും സംഭാവനയായി നല്‍കും. ലോകോത്തര എന്‍ജിനീയറിംഗ് ഫെസിലിറ്റി ഈ രണ്ടു കുടുംബങ്ങളുടേയും സഹകരണത്തോടെ പടുത്തുയര്‍ത്താനാകും എന്ന യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ പ്രസിഡന്റ് രേണു കട്ടോര്‍ പ്രത്യാശ പ്രകടിപ്പിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണില്‍ വിദ്യാര്‍ത്ഥിയാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു എന്നാണ് അഗര്‍വാള്‍ കുടുംബാംഗങ്ങള്‍ പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.