You are Here : Home / USA News

13-ാമത് ഐപിസി കോണ്‍ഫറന്‍സ് 2015 ജൂലൈ 16 ന് ആരംഭിക്കും

Text Size  

Story Dated: Tuesday, November 11, 2014 11:27 hrs UTC


                        
ഡാലസ് . 13-ാമത് ഐപിസി കോണ്‍ഫറന്‍സ് 2015 ജൂലൈ 16 ന് ആരംഭിക്കും. ഒക്ലഹോമയില്‍ എംബസി സ്യൂട്ടിലാണ് ഐപിസി ഫാമിലി  കോണ്‍ഫറന്‍സ് നടക്കുന്നത്. പട്ടണത്തിന്‍െറ തിരക്കില്‍ നിന്നു മാറി ’നോര്‍മന്‍പ്രദേശത്താണ് അത്യാധുനിക സജ്ജീകരണങ്ങളുടെ അലങ്കാരത്തില്‍ എംബസി സ്യൂട്ട് സ്ഥിതി ചെയ്യുന്നത്. ഒരേ സമയം ആയിരക്കണക്കിന് ജനങ്ങള്‍ക്ക് പങ്കെടുക്കാവുന്ന വ്യത്യസ്ത കോണ്‍ഫറന്‍സ് ഹാളുകളും രുചികരമായ ഭക്ഷണവും മനസ്സിന് കുളിര്‍മ പകരുന്ന ഗ്രാമീണ അന്തരീക്ഷത്തിന്‍െറ പ്രതീതി ഉളവാക്കുന്ന എംബസി സ്യൂട്ടിലെ ദിനങ്ങള്‍ ഏവര്‍ക്കും നവ്യാനുഭവം പകരുക തന്നെ  ചെയ്യും.

19 ന് വിശുദ്ധ സഭാ യോഗത്തോടെ സമാപിക്കും. ’മരണ പര്യന്തം വിശ്വസ്തനായിരിക്കുക (വെളിപ്പാട് : 2-10)എന്നതാണ് ചിന്താവിഷയം. ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും ഉളള ദൈവ ദാസന്മാരാണ് വചന ശുശ്രൂഷ നിര്‍വ്വഹിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഗായക സംഘത്തിന്‍െറ സംഗീത ശുശ്രൂഷയോടുകൂടിയാണ് എല്ലാ ദിവസവും യോഗം ആരംഭിക്കുന്നത്. സഹോദരിമാര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം യോഗങ്ങളും സ്പോര്‍ട്സ്, സെമിനാര്‍, ബൈബിള്‍ സ്റ്റഡി തുടങ്ങിയ വ്യത്യസ്ത വിഭവങ്ങളാണ് ശ്രോതാക്കളുടെ അഭിരുചിക്കനുസരിച്ച് കലവറയില്‍ ഒരുക്കിയിരിക്കുന്നത്.

കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ക്ക്  ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍ ലഭ്യമാണ്. ഒക്ലഹോമ സിറ്റിയില്‍ നവംബര്‍ ഒന്നിന് എംബസി സ്യൂട്ടില്‍ നടന്ന നാഷണല്‍ കമ്മിറ്റിയുടെയും ലോക്കല്‍ കമ്മിറ്റിയുടെയും സംയുക്ത യോഗത്തിലാണ് കോണ്‍ഫറന്‍സിന്‍െറ പ്രവര്‍ത്തന ശൈലിയും പ്രോഗ്രാമുകളും തയാറാക്കിയിരിക്കുന്നത്. സ്നേഹത്തിന്‍െറയും ഐക്യത്തിന്റെയും കൂട്ടായ്മയില്‍ ഒത്തുച്ചേരുന്ന ജനങ്ങള്‍ക്ക് ആത്മീയതയുടെ അസുലഭ ദിനങ്ങളാണ് ഈ കോണ്‍ഫറന്‍സിലൂടെ ലഭിക്കുന്നത്.

വിശദ വിവരങ്ങള്‍ക്ക് :
പാസ്റ്റര്‍ അലക്സ് വെട്ടിക്കല്‍ : 405 596 0681
ബ്രദര്‍. ജോയ് തുമ്പമണ്‍ : 832 971 3761

REPORT : RAJAN GEORGE

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.