You are Here : Home / USA News

സപ്‌തമി ഫൗണ്ടേഷന്‍ പുരസ്‌ക്കാരം ഷാനാ ജോസഫിന്‌

Text Size  

A. C. George

AGeorge5@aol.com

Story Dated: Tuesday, November 11, 2014 11:05 hrs UTC

ഹ്യൂസ്റ്റന്‍:സപ്‌തമി ഫൗണ്ടേഷന്‍ ഒക്‌ടോബര്‍ 2014ല്‍ ഡാളസില്‍ വച്ചു നടത്തിയ ക്ലാസ്സിക്കല്‍ നൃത്തമല്‍സരങ്ങളില്‍ മോഹിനിയാട്ടത്തിനും ഭരതനാട്യത്തിനും സിങ്കിള്‍, ഗ്രൂപ്പ്‌ വിഭാഗങ്ങളില്‍ ഹ്യൂസ്റ്റനില്‍ നിന്നുള്ള ഷാനാ ജോസഫ്‌ കോണ്ടൂര്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച്‌ ഒന്നാം സ്ഥാനത്തെത്തി. ടെക്‌സാസ്‌ സ്റ്റെയിറ്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 ഓളം മല്‍സരാര്‍ത്ഥികളെ പിന്‍തള്ളിയാണ്‌ ഷാനാ ഈ നേട്ടം കൈവരിച്ചത്‌. മുന്‍വര്‍ഷങ്ങളില്‍ സപ്‌തമി ഫൗണ്ടേഷന്‍ നടത്തിയ മല്‍സരങ്ങളിലും, ഫൊക്കാനാ, ക്ലാനായ കണ്‍വന്‍ഷന്‍, ക്ലാനായ ഐഡല്‍ ഹ്യൂസ്റ്റനില്‍ നടത്തിയ മല്‍സരങ്ങളില്‍ ഡാന്‍സ്‌, മ്യൂസിക്ക്‌ എന്നീ വിഭാഗങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ഈ കൊച്ചുമിടുക്കി രണ്ടു തവണ ക്ലാനായ ഐഡല്‍ ട്രോഫിയും നേടിയിട്ടുണ്ട്‌.

 

ഹ്യൂസ്റ്റനിലെ ഷുഗര്‍ലാന്‍ഡ്‌ ഫോര്‍ട്ട്‌ സെറ്റില്‍മെന്റ്‌ സ്‌ക്കൂളില്‍ 7-ാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌ ഷാനാ ജോസഫ്‌. സ്‌ക്കൂള്‍ ക്വയറില്‍ സജീവമായ ഷാനാ പഠനരംഗത്തും മികച്ച നിലവാരം പുലര്‍ത്തുന്നു. 5 വയസ്സ്‌ മുതല്‍ ക്ലാസിക്കല്‍ നൃത്തം പരിശീലിക്കുന്ന ഷാനയുടെ ഗുരു കേരള സംഗീത നൃത്ത അക്കാദമി അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള പ്രസിദ്ധയായ ശ്രീമതി സുനന്ദ നായരാണ്‌. ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സുനന്ദാസ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ നൃത്ത വിദ്യാലയത്തിലാണ്‌ ഷാന നൃത്തം അ?്യസിക്കുന്നത്‌. ഷാനയുടെ മാതാപിതാക്കള്‍ സാബു ജോസഫ്‌, അനിലാ സാബു കോണ്ടൂര്‍ എന്നിവരും ഏക സഹോദരി നിഷയുമാണ്‌. ഈ കുടുംബം ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനില്‍ അധിവസിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.