You are Here : Home / USA News

മാധ്യമശ്രീ; ഹൈലൈറ്റാവുന്നത്‌ മീഡിയ സെമിനാര്‍

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Thursday, November 06, 2014 12:50 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്ത്യ പ്രസ്‌ക്ലബ്ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാര സമര്‍പ്പണ ചടങ്ങിലെ ഹൈലൈറ്റ്‌ ജേതാക്കള്‍ നയിക്കുന്ന സെമിനാറുകള്‍ ആയിരിക്കുമെ ന്ന്‌ വിലയിരുത്തപ്പെടുന്നു. നവംബര്‍ എട്ടിന്‌ ഉച്ചക്കു ശേഷമാണ്‌ പ്രസ്‌ക്ലബ്ബ്‌ നാഷണല്‍ ക മ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന പുരസ്‌കാര സമര്‍പ്പണ ചടങ്ങിന്‌ മുന്നോടിയായി സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്‌. രണ്ടുമണിക്കുളള ആദ്യ സെമിനാര്‍ നയിക്കുന്നത്‌ ഏഷ്യാനെറ്റ്‌ എഡിറ്റര്‍ എം.ജി രാധാ കൃഷ്‌ണനാണ്‌. മാറുന്ന മീഡിയാലോകം; പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയം അധികരിച്ചാണ്‌ എം.ജി രാധാകൃഷ്‌ണന്റെ സെമിനാര്‍.

ജോസ്‌ കാടാപുറമാണ്‌ മോഡറേറ്റ ര്‍. വിഷയാവതരണത്തിനു ശേഷം സദസ്യര്‍ക്ക്‌ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കാ നുളള അവസരവും ഉണ്ടായിരിക്കും. മാറിയ രാഷ്‌ട്രീയ കാലാവസ്‌ഥയില്‍ മാധ്യമങ്ങളുടെ നിലപാട്‌ എന്ന വിഷയത്തില്‍ മ നോരമ ന്യൂസിന്റെ ന്യൂസ്‌ ഡയറക്‌ടര്‍ ജോണി ലൂക്കോസ്‌ നയിക്കുന്ന സെമിനാര്‍ ഉച്ചക്കു ശേഷം 3.40 നാണ്‌ ആരംഭിക്കുക. ഡോ. കൃഷ്‌ണ കിഷോര്‍ മോഡറേറ്ററായിരിക്കും. ഈ സെമിനാറിനു ശേഷവും സദസ്യര്‍ക്ക്‌ ചോദ്യങ്ങള്‍ ചോദിക്കാനും സംശയ നിവാരണത്തി നും അവസരമൊരുക്കിയിട്ടുണ്ട്‌. സെമിനാറുകള്‍ക്കു ശേഷമുളള കോഫിബ്രേക്കിനു ശേഷം ആറുമണിക്കാണ്‌ പൊതുസ മ്മേളനവും മാധ്യമ പുരസ്‌കാര സമര്‍പ്പണ ചടങ്ങും.

 

സി.പി.എം സൈദ്‌ധാന്തികന്‍ പി. ഗോവിന്ദപ്പിളളയുടെ മകനായ എം.ജി രാധാകൃഷ്‌ണന്‍ ബോംബെയില്‍ നിന്നു പ്രസിദ്‌ധീകരിക്കുന്ന മിനറല്‍സ്‌ ആന്‍ഡ്‌ മെറ്റല്‍സ്‌ റിവ്യൂവിലാണ്‌ പത്രപ്രവര്‍ത്തനം ആരംഭിച്ചത്‌. 33 വര്‍ഷത്തെ പത്രപ്രവര്‍ത്തന പാരമ്പര്യമുളള എം.ജി രാ ധാകൃഷ്‌ണന്‍ തുടര്‍ന്ന്‌ മാതൃഭൂമി ദിനപത്രത്തിലെത്തി. വാര്‍ത്താ വാരികയായ ഇന്ത്യ ടു ഡേയില്‍ ഇരുപതു വര്‍ഷക്കാലം അസോസിയേറ്റ്‌ എഡിറ്ററായിരുന്നു. കഴിഞ്ഞ ജൂലൈ യിലാണ്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ എഡിറ്ററായത്‌. രാഷ്‌ട്രീയം, സാമ്പത്തികം, മീഡിയ, സിനിമ, സ്‌പോര്‍ട്‌സ്‌ എന്നിങ്ങനെ വൈവിധ്യമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഡവലപ്പ്‌മെന്റ്‌ ജേര്‍ണലിസത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ അവാര്‍ഡ്‌, കെ. ബാലകൃഷ്‌ണ ന്‍ പ്രൈസ്‌ എന്നിങ്ങനെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ നേടി. കേരള യൂണിയന്‍ ഓഫ്‌ വര്‍ ക്കിംഗ്‌ ജേര്‍ണലിസ്‌റ്റ്‌ പ്രസിഡന്റ്‌, കേസരി ജേര്‍ണലിസ്‌റ്റ്‌ ട്രസ്‌റ്റ്‌ ചെയര്‍മാന്‍, സ്‌റ്റേറ്റ്‌ ടെ ലിവിഷന്‍ അവാര്‍ഡ്‌ ജൂറി അംഗം, തിരുവനന്തപുരം ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ജേര്‍ണലിസം ഫാക്കല്‍റ്റി അംഗം എന്നീ നിലകളിലും എം.ജി രാധാകൃഷ്‌ണന്‍ പ്രവര്‍ത്തിച്ചു. വായിച്ചു തീര്‍ത്ത അഛന്‍; ഭയം, പ്രേമം, സംഗീതം; ധര്‍മ്മിഷ്‌ഠയും നെറ്റിക്കണ്ണും തെ ളിയുമ്പോള്‍ എന്നീ പുസ്‌തകങ്ങള്‍ രചിച്ചു. അച്ചടി, ദൃശ്യ മാധ്യമ രംഗത്ത്‌ മുപ്പതുവര്‍ത്തെ പ്രവര്‍ത്തന പരിചയമുണ്ട്‌ മനോരമ ന്യൂ സ്‌ ഡയറക്‌ടറായ ജോണി ലൂക്കോസിന്‌. മലയാള മനോരമയില്‍ റിപ്പോര്‍ട്ടറായി ആരംഭിച്ച്‌ കോട്ടയം, തൃശൂര്‍ ഡിസ്‌ട്രിക്‌ട്‌ കറസ്‌പോണ്ടന്റും തിരുവനന്തപുരം യൂണിറ്റ്‌ ന്യൂസ്‌ എഡി റ്റുമായി തിളങ്ങി. രാഷ്‌ട്രീയ റിപ്പോര്‍ട്ടിംഗില്‍ പ്രാഗത്‌ഭ്യം തെളിയിച്ച ജോണി ലൂക്കോസ്‌ മനോരമക്കായി ഒട്ടേറെ ഇലക്‌ഷന്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും വിശകലനങ്ങള്‍ തയാറാക്കുകയും ചെയ്‌തിട്ടുണ്ട്‌. നിയമസഭാ അവലോകനവും കൈകാര്യം ചെയ്‌തു. രാ ഷ്‌ട്രീയ വിശകലന നര്‍മ്മപംക്‌തിയായ ആഴ്‌ചക്കുറിപ്പുകള്‍ മൂന്നുവര്‍ഷത്തോളം മനോരമ ക്കായി തയാറാക്കി. പ്രധാനമന്ത്രിയുടെ മീഡിയ ഡെലിഗേഷനില്‍ അംഗമായി 1996 ല്‍ റോമില്‍ നടന്ന വേള്‍ ഡ്‌ ഫുഡ്‌ സമ്മിറ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ജോണി ലൂക്കോസ്‌ ശ്രീലങ്കയിലെ തമിഴ്‌ പുലികള്‍ ക്കെതിരെയുളള സൈനിക നടപടിയുടെ വിവരങ്ങളും വായനക്കാരിലെത്തിച്ചു. റോട്ടറി യൂ ത്ത്‌ എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി ഒരുമാസം അര്‍ജന്റീനയില്‍ ചിലവഴിക്കുകയും ഒക്‌ലഹോ മയിലെ ദി ഡെയ്‌ലി ഒക്‌ലഹോമന്‍ ദിനപത്രത്തില്‍ പത്രപ്രവര്‍ത്തക പരിശീലന പദ്‌ധതി യില്‍ പങ്കെടുക്കുകയും ചെയ്‌തു. അഭിമുഖം പി.ജി, ചിരിനിലാവിന്റെ നായനാര്‍ എന്നിങ്ങനെ രണ്ടു പുസ്‌തകങ്ങളും പ്ര സിദ്‌ധീകരിച്ചിട്ടുണ്ട്‌. ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നവംബര്‍ എട്ട്‌ ശനിയാഴ്‌ചയാണ്‌ ഇന്ത്യ പ്രസ്‌ക്ല ബ്ബ്‌ മാധ്യമശ്രീ പുരസ്‌കാര സമര്‍പ്പണ സമ്മേളനം നടക്കുക. പ്രസ്‌ക്ലബ്ബ്‌ ന്യൂയോര്‍ക്ക്‌ ചാ പ്‌റ്റര്‍ സംഘടിപ്പിക്കുന്ന സംഘടനാ നേതൃത്വ സംവാദത്തോടെ രാവിലെ പത്തു മണിക്ക്‌ പരിപാടികള്‍ ആരംഭിക്കും. രണ്ടുമണിക്കാണ്‌ പ്രസ്‌ക്ലബ്ബ്‌ ദേശീയ നേതൃത്വത്തിന്റെ ചുമത ലയില്‍ സെമിനാറോടെ മാധ്യമശ്രീ അവാര്‍ഡ്‌ വിതരണ ചടങ്ങുകള്‍ ആരംഭിക്കുക. വൈകുന്നേരം ആറുമണിക്കാണ്‌ പൊതുസമ്മേളനം. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്ര ന്‍ മുഖ്യാതിഥിയായ സമ്മേളനത്തില്‍ വച്ച്‌ അവാര്‍ഡ്‌ തുകയും പ്രശംസാഫലകവും ജേതാ ക്കള്‍ക്ക്‌ സമ്മാനിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.