You are Here : Home / USA News

ഡാലസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കട്ടിളവയ്പ് പൂജ നടത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 03, 2014 10:40 hrs UTC


 
ഡാലസ്. കേരളാ ഹിന്ദു സൊസൈറ്റി ഡാലസിലെ കരോള്‍ട്ടണ്‍ സിറ്റിയില്‍ നിര്‍മ്മിക്കുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്‍െറ മുഖ്യ ശ്രീകോവില്‍ കട്ടിളവപ്പ്  പൂജകള്‍ നവംബര്‍ ഒന്നാം തിയതി രാവിലെ നടത്തപ്പെട്ടു. കേരളത്തില്‍ നിന്നും എത്തിച്ച കരിങ്കല്ലില്‍ തീര്‍ത്ത കട്ടിള ക്ഷേത്ര മേല്‍ ശാന്തി  ഇളങ്ങല്ലൂര്‍ നാരായണന്‍ നമ്പൂതിരി പൂജുകള്‍ നിര്‍വ്വഹിച്ചശേഷം ശില്പികളായ രതീഷ് ചന്ദ്രനും,  അനില്‍ കുമാറിനും ഏല്പിച്ചു  കൊടുത്തു.

കേരളീയ ക്ഷേത്ര നിര്‍മ്മാണ ശാസ്ത്രത്തില്‍ വിദഗ്ദ്ധരായ ശില്പികള്‍ തച്ചുശാസ്ത്ര കണക്കു പ്രകാരം കട്ടിള ശ്രീകോവിലിന്‍െറ മുന്‍ ഭാഗത്ത് ഉറപ്പിച്ചു. നാമ ജപത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ നടന്ന ഈ അപൂര്‍വ്വ ചടങ്ങില്‍ സംബന്ധിക്കുവാന്‍ അനേകം ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. 2015 മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന പ്രതിഷ്ഠ ചടങ്ങിനായി ആകാംഷയോടെ കാത്തിരിക്കുന്നതായി കെഎച്ച്എസ് പ്രസിഡന്റ്  ശ്യാമള നായരും ട്രസ്റ്റി ചെയര്‍മാന്‍ വിലാസ് കുമാറും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.