You are Here : Home / USA News

എഡ്യുക്കേഷന്‍ സെമിനാര്‍ വന്‍ വിജയമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 29, 2014 11:26 hrs UTC


പ്ലാനൊ (ടെക്സാസ്) . ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൌണ്‍സില്‍(ഐഎഎഫ്സി), ഗ്രേറ്റ് ഡാലസ് ഏഷ്യന്‍ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്സ്, യുഎസ് ചൈന ചേംബര്‍ ഓഫ് കോമേഴ്സ് ഡാലസ് എന്നീ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച എഡ്യുക്കേഷന്‍ സെമിനാര്‍ വന്‍ വിജയമായി.

ഒക്ടോബര്‍ 25 ശനിയാഴ്ച പ്ലാനൊയിലുളള ജോണ്‍ പോള്‍ 11 ഹൈസ്കൂളില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറില്‍ മൂന്നൂറില്‍പ്പരം വിദ്യാര്‍ഥികളും മാതാപിതാക്കളും പങ്കെടുത്തു. കോളേജ് പ്രവേശനം, സ്കോളാര്‍ ഷിപ്പ് എന്നീ വിഷയങ്ങളില്‍ മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് സംഘടിപ്പിച്ച സെമിനാര്‍ സ്പോണ്‍സര്‍ ചെയ്ത മെക് ഡെണാള്‍ഡ് എന്ന കമ്പനിയാണ്.

ഫെര്‍ഫക്ട് സാറ്റ് സ്കോറോ, ജിപിഎ നാലില്‍ കൂടുതലോ ലഭിച്ചാല്‍ കോളേജ് പ്രവേശനം ലഭിക്കും എന്ന  ധാരണ ശരിയല്ലെന്നും വിദ്യാര്‍ഥികള്‍ അവരുടെ കഴിവുകള്‍ തെളിയിച്ചാല്‍ മാത്രമേ പ്രവേശനം ഉറപ്പിക്കാന്‍ കഴിയുകയുളളൂ എന്നും ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട് ഷിപ്പ് കൌണ്‍സില്‍ ടെക്സാസ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. പ്രസാദ് തോട്ടകൂറ പറഞ്ഞു.

അമേരിക്കയിലെ സുപ്രസിദ്ധ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഒരു വര്‍ഷം 36,000 അപേക്ഷകളാണ് ലഭിക്കുന്നതെങ്കിലും 2000 പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുകയുള്ളെന്ന് മുഖ്യ പ്രാസംഗികന്‍ ഡോ. ഡേവിഡ് കുര്യന്‍ പറഞ്ഞു. എന്‍ജി  ലെന്‍ ബട്ടന്‍ (ടെക്സാസ് സ്റ്റേറ്റ് ഹൌസ് ഓഫ് പ്രസന്റേറ്റീവ്) ജെസിക്ക തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.