You are Here : Home / USA News

റായ്‌പുരില്‍ ക്രൈസ്‌തവര്‍ ആക്രമിക്കപ്പെട്ടു, 12 പേര്‍ക്ക്‌ മാരകമായ പരിക്ക്‌: ജിസിസി അപലപിച്ചു

Text Size  

Story Dated: Wednesday, October 29, 2014 09:33 hrs UTC

    

ഫിലാഡല്‍ഫിയ- ഛത്തീസ്‌ഗഢിലെ ബസ്‌തറില്‍ (Bajrangdal) ബജറംഗദള്‍ നടത്തിയ അക്രമത്തില്‍ പന്ത്രണ്ടോളം ഗോത്രക്രൈസ്‌തവര്‍ക്ക്‌ മാരകമായി പരിക്കേറ്റു. മറ്റു നിരവധി ആളുകള്‍ക്ക്‌ സാരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചായിരുന്നു അക്രമം. അടുത്ത സമയത്തു ബിജെപി എംപി ദിനേഷ്‌ കശ്യപ്‌ ഇവിടം സന്ദര്‍ശിക്കുകയും പ്രകോപനപരമായി ക്രൈസ്‌തവര്‍ക്ക്‌ എതിരെ പ്രസംഗിക്കുകയും ചെയ്‌തിരുന്നു. ക്രിസ്‌തുമത വിശ്വാസികളായവരുടെ കാല്‍ കഴുകി അവര്‍ പഴയ മതത്തിലേക്ക്‌ തിരിച്ചുവന്നതായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ മെയ്‌ മാസത്തില്‍ നടന്ന ഗ്രാമസഭകളില്‍ അഹിന്ദു ആചാരങ്ങള്‍ക്ക്‌ നിരോധനമേര്‍പ്പെടുത്തി പ്രമേയം പാസാക്കിയിരുന്നു.

ബിജെപി അധികാരമേറ്റതില്‍പിന്നെ ഉത്തരേന്ത്യന്‍ ഗേത്രങ്ങളില്‍ ബജറംഗദള്‍ ക്രൈസ്‌തവര്‍ക്ക്‌ എതിരെ അക്രമം അഴിച്ചുവിടുന്നതു പതിവായിരിക്കുകയാണ്‌. ഒറ്റപ്പെട്ട പല ഗ്രാമങ്ങളില്‍നിന്നും സംഭവങ്ങള്‍ പുറത്തുവരുന്നില്ലാ എന്നുളളതാണു വാസ്‌തവം.

ബസ്‌തറില്‍ നടന്ന അക്രമത്തിനെതിരെ ഗ്ലോബല്‍ ക്രിസ്‌ത്യന്‍ ബിലീവേഴ്‌സ്‌ കൗണ്‍സില്‍ അപലപിച്ചു. സ്വച്‌ഛ്‌ ഭാരതവും ന്യുനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നു വാദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മത ന്യുനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈഎടുക്കുകയും അക്രമണത്തിന്‌ നേതൃത്വം കൊടുത്തവരെ രാഷ്‌ടീയ നിറം നോക്കാതെ നിയമത്തിന്റെ മുന്നില്‍ എത്തിക്കണമെന്ന്‌ ഗ്ലോബല്‍ ക്രിസ്‌ത്യന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ലൂക്കോസ്‌ മന്നിയോട്ട്‌ ആവശ്യപ്പെട്ടു. ക്രൈസ്‌തവര്‍ക്ക്‌ എതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക്‌ എതിരെ ആകുലത അറിയിച്ചുകൊണ്ട്‌ പ്രധാനമന്ത്രിക്ക്‌ ഫാക്‌സ്‌ സന്ദേശം അയച്ചു. കൗണ്‍സില്‍ യോഗത്തില്‍ ഫാ. മാത്യു, വര്‍ഗീസ്‌ മാത്യു , ഹാരി തുടങ്ങിയവര്‍ പ്രസംഗിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.