You are Here : Home / USA News

പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാളും 37-ാം കണ്‍വന്‍ഷനും

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, October 23, 2014 12:40 hrs UTC

  
ന്യൂജഴ്സി . സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍ പിതാവായ, പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളും 37-ാമത് കണ്‍വന്‍ഷനും ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ രണ്ടു വരെ. ഫാ. ബിറ്റി മാത്യുവിന്‍െറയും ന്യൂജഴ്സിയിലെ എല്ലാ ഓര്‍ത്തഡോക്സ് ഇടവകകളിലെയും വികാരിമാരുടെയും കാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകളിലും കണ്‍വന്‍ഷന്‍ യോഗത്തിലും റാസയിലും ഏവരും കുടുംബ സമേതം പങ്കെടുക്കണമെന്ന് ഇടവക വികാരി ഫാ. ഷിനോജ് തോമസ് : 215 801 5899 അറിയിച്ചു.

വിവരങ്ങള്‍ക്ക് :സാമുവല്‍ പി. മത്തായി (സെക്രട്ടറി) : 973 489 9032

വെരി. സി. എം. ജോണ്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. ഡോ. സി. സി. മാത്യൂസ്, ഫാ. ബാബു (ഷെബാലി) വര്‍ഗീസ്, ഫാ. ബാബു കെ. മാത്യു, ഫാ. ഷിബു ഡാനിയേല്‍, ഫാ. സണ്ണി ജോസഫ്, ഫാ. വിജയ് തോമസ് എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കുചേരും.

ഒക്ടോബര്‍ 26 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടിയേറ്റ് നടക്കും. നവംബര്‍ 1 ശനിയാഴ്ച വൈകുന്നേരം 6.45 ന് ഗാന ശുശ്രൂഷയും തുടര്‍ന്ന് ഡീക്കന്‍ എബി ജോര്‍ജിന്‍െറ കണ്‍വന്‍ഷന്‍ പ്രസംഗവും ഉണ്ടാവും. രണ്ടിന് ഞായറാഴ്ച ഫാ. ബിറ്റി മാത്യുവിന്‍െറ കാര്‍മികത്വത്തില്‍ വി. കുര്‍ബാന ഉണ്ടായിരിക്കും. മധ്യസ്ഥ പ്രാര്‍ഥനകള്‍ക്കും റാസയ്ക്കുംശേഷം നേര്‍ച്ച് വിളമ്പും ഉണ്ടായിരിക്കും.

24 ന് വെളളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ഫാമിലി നൈറ്റോടെ തുടങ്ങുന്ന പെരുന്നാള്‍ ചടങ്ങുകള്‍ നവംബര്‍ 9 ന് ഉച്ചയ്ക്ക് കൊടിയിറക്കത്തോടെ സമാപിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.