You are Here : Home / USA News

കെ.സി.എസ്‌. ക്‌നാനായ നൈറ്റ്‌ ശ്രദ്ധേയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 23, 2014 12:33 hrs UTC

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ഏറ്റവും വലിയ കൂട്ടായ്‌മയായ ക്‌നാനായ നൈറ്റ്‌ ഒക്‌ടോബര്‍ 18-ാം തീയതി ശനിയാഴ്‌ച വര്‍ണ്ണശബളമായ പരിപാടികളോടെ നടത്തപ്പെട്ടു. പാര്‍ക്ക്‌ റിഡ്‌ജിലുള്ള മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട്‌ 7 മണിക്ക്‌ കെ.സി.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം കനാനായ റീജിയണ്‍ ഡയറക്‌ടര്‍ മോണ്‍. ഫാ. തോമസ്‌ മുളവനാല്‍ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. സമ്മേളനത്തില്‍ സേക്രട്ട്‌ ഹാര്‍ട്ട്‌, സെന്റ്‌ മേരീസ്‌ ദേവാലയങ്ങളുടെ അസി. വികാര്‍ ഫാ. സുനി പടിഞ്ഞാറേക്കര ആശംസാപ്രസംഗം നടത്തി. സജി മാലിത്തുരുത്തേലിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ തുടങ്ങിയ സമ്മേളനത്തില്‍ കെ.സി.എസ്‌. വൈസ്‌ പ്രസിഡന്റ്‌ ജെസ്‌മോന്‍ പുറമഠത്തില്‍ സ്വാഗതവും, ജോ.സെക്രട്ടറി ബാബു തൈപ്പറമ്പില്‍ നന്ദിയും പറഞ്ഞു.

 

സെക്രട്ടറി ജൂബി വെന്നലശ്ശേരി എം.സി.യായിരുന്നു. കെ.സി.എസ്‌. ലയ്‌സണ്‍ബോര്‍ഡ്‌ ചെയര്‍മാന്‍ ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കല്‍, ലെജിസ്ലേറ്ററ്റീവ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ജയ്‌മോന്‍ നന്ദികാട്ട്‌, വുമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ചിന്നു തോട്ടം, കെ.സി.വൈ.എന്‍.എല്‍.എ. വൈസ്‌ പ്രസിഡന്റ്‌ ജെയ്‌ക്ക്‌ നെടിയകാലാ, എന്റര്‍ടൈന്‍മെന്റ്‌ ചെയര്‍വുമണ്‍ പ്രതിഭ തച്ചേട്ട്‌ എവിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം പോഷകസംഘടനകള്‍ക്ക്‌ നേതൃത്വം നല്‍കിയവരെ വേദിയില്‍ ആദരിക്കുകയുണ്ടായി. കെ.സി.എസ്‌. ഒളിമ്പിക്‌സില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ലഭിച്ച കൈപ്പുഴ, ചുങ്കം, പടമുഖം ഫൊറോനകള്‍ക്കുള്ള ബിജു തുരുത്തിയില്‍ മെമ്മോറിയല്‍ ട്രോഫി കോര്‍ഡിനേറ്റേഴ്‌സായ മാത്യു തട്ടാമറ്റം, പുന്നൂസ്‌ തച്ചേട്ട്‌ എന്നിവര്‍ ചേര്‍ന്ന്‌ ഏറ്റുവാങ്ങി. തുടര്‍ന്ന്‌ പോഷകസംഘടനകളുടെ നേതൃത്വത്തില്‍ രണ്ടുമണിക്കൂര്‍ നീണ്ട കലാസന്ധ്യയും നടത്തപ്പെട്ടു. കലാസന്ധ്യയ്‌ക്ക്‌ പ്രതിഭ തച്ചേട്ട്‌, സന്തോഷ്‌ കളരിക്കപ്പറമ്പില്‍, നൈജു മണക്കാട്ട്‌, ജോയല്‍ ഇലയ്‌ക്കാട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി. ജൂബി വെന്നലശ്ശേരി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.