You are Here : Home / USA News

ഡോ. പ്രസാദ് തൊട്ടക്കൂറക്ക് ഗാന്ധി സേവാ മെഡല്‍ നല്‍കി ആദരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 22, 2014 11:58 hrs UTC


ഇര്‍വിങ് . മത സൌഹാര്‍ദ്രവും പരസ്പര സുഹൃദവും  ഊട്ടി ഉറപ്പിക്കുന്നതിനും രാജ്യാന്തര ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ഡോ. പ്രസാദ് തൊട്ടക്കൂറ നടത്തിയ സേവനങ്ങളുടെ അംഗീകാരമായി ഗാന്ധി ഗ്ലോബല്‍ ഫാമിലി, ഗാന്ധി സേവാ മെഡല്‍ നല്‍കി ആദരിച്ചു.

വാഷിങ്ടണ്‍ ഡിസിയില്‍ ഒക്ടോബര്‍ 18 ശനിയാഴ്ച   നടന്ന ചടങ്ങിലാണ് ഈ അപൂര്‍വ്വ ബഹുമതി ഡോ. പ്രസാദിന് സമ്മാനിച്ചത്. ന്യൂഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രൊഫിറ്റ് ഓര്‍ഗനൈസേഷനാണ് ഗാന്ധി ഗ്ലോബല്‍ ഫാമിലി.

കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ ഫലകരമായത് ഡോ. പ്രസാദിന്‍െറ നേതൃത്വത്തിലായിരുന്നു.

ഡാലസ് മെട്രോ പ്ലെക്സിലെ ഇര്‍വിങ് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ജഫര്‍സണ്‍ പാര്‍ക്കില്‍ ഏഴ് അടി ഉയരവും, 30 ഇഞ്ച് വ്യാസവും, 1500 പൌണ്ട് തൂക്കവുമുളള ഓട്ടു ലോഹത്തില്‍ തീര്‍ത്ത മഹാത്മാഗാന്ധിയുടെ പ്രതിമ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രസാദ് തോട്ടക്കൂറയുടെ നേതൃത്വത്തില്‍ മഹാത്മഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്സാസ് എന്ന സംഘടനയുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തന ഫലമായിട്ടാണ് ഗാന്ധി സേവാ മെഡല്‍ നല്‍കുന്നത്.  മഹാത്മാഗാന്ധിയുടെ ആശയങ്ങളും, തത്വങ്ങളും വളര്‍ന്ന് വരുന്ന തലമുറക്കും, വിദേശ രാജ്യങ്ങളിലും പ്രചരിപ്പിക്കുന്നതില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്നവര്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍, ഡലയ്ലാമ ഇന്ത്യന്‍ മുന്‍ പ്രസിഡന്റ് കെ. ആര്‍. നാരായണന്‍, സോണിയാ ഗാന്ധി തുടങ്ങിയവരാണ്. ഇരുപത്തിയഞ്ച് വര്‍ഷമായി സാമൂഹ്യ - സേവന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച തൊട്ടക്കൂറക്ക് ഇതിനര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.