You are Here : Home / USA News

ഡോ. ജോണ്‍ പി. ലിങ്കന്‍ മാര്‍ത്തോമ വൈദിക സിലക്ഷന്‍ ബോര്‍ഡില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 15, 2014 11:14 hrs UTC


ലബക്ക് . മാര്‍ത്തോമ സഭയുടെ 2014 - 2017 വര്‍ഷത്തേക്കുളള വൈദിക സിലക്ഷന്‍ ബോര്‍ഡിലേക്ക് ലബക്കില്‍ നിന്നുളള പ്രശസ്ത ദന്ത രോഗ ചികിത്സാ വിദഗ്ധനും ലബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ചില്‍ നിന്നുളള മണ്ഡലാംഗവുമായ ഡോ. ജോണ്‍ പി. ലിങ്കന്‍ തിരഞ്ഞെടുക്കപ്പെട്ടു.

നോര്‍ത്ത് അമേരിക്കാ - യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും  തിരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയാണ് ഡോ. ലിങ്കന്‍. എട്ട് അത്മായര്‍ ഉള്‍പ്പെടുന്ന സിലക്ഷന്‍ ബോര്‍ഡില്‍ ഡോ. ലിങ്കനെ കൂടാതെ പ്രൊഫ. ഡോ. ജേക്കബ് ജോര്‍ജ് മല്ലപ്പളളി, ഡോ. ലീലാമ്മ ജോണ്‍സന്‍, അഡ്വ. എബ്രഹാം മാത്യു പനച്ചി മൂട്ടില്‍, സാബു അലക്സ്, ജേക്കബ് ജോണ്‍, അഡ്വ. തോമസ് റോയി മുട്ടത്തില്‍, ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ് കെ. വര്‍ഗീസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തില്‍ മാര്‍ത്തോമ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡോ. ലിങ്കന്‍, ഭദ്രാസന ട്രസ്റ്റിയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലബക്ക് ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ച് ഉള്‍പ്പെടെ നിരവധി ഇടവകകള്‍ ഡോ. ലിങ്കന്‍െറ പ്രവര്‍ത്തന ഫലമായിട്ടാണ് രൂപം കൊണ്ടത്. രണ്ടാം തവണയാണ് ഡോ. ലിങ്കന്‍ വൈദീക സിലക്ഷന്‍ ബോര്‍ഡിലേക്ക് തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെടുന്നത്.

സൈക്യാട്രിസ്റ്റും ന്യുറോളജിസ്റ്റുമായ ഡോ. ആനി ലിങ്കനാണ് സഹധര്‍മ്മിണി. നവീകരണ സഭയായ മലങ്കര മാര്‍ത്തോമ ചര്‍ച്ച് ഉയര്‍ത്തിയ നവീകരണാശയങ്ങള്‍ ഉള്‍ക്കൊണ്ട് സഭയ്ക്ക് നേതൃത്വം നല്‍കാല്‍ പ്രാപ്തരായ പട്ടക്കാരെ കണ്ടെത്തുന്നതിന് സിലക്ഷന്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ കഴിഞ്ഞ  വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനത്തിന് അംഗീകാരമായിട്ടാണ് 2014- 2017 വര്‍ഷത്തേക്കുളള സിലക്ഷന്‍ ബോര്‍ഡിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.