ഡാലസ് . മലയാളത്തിന്‍െറ അഭിമാനമായ പദ്മ വിഭൂഷണ്‍ ഒഎന്‍വി കുറിപ്പിന്‍െറ സാഹിത്യ സപര്യക്കു കേരള അസോസിയേഷന് ഓഫ് ഡാലസ് സാഹിത്യ സംഗീത നൃത്ത സായാഹ്നം സംഘടിപ്പിക്കുന്നു.
ഒക്ടോബര്‍ 25 ശനിയാഴ്ച മൂന്ന് മണിക്ക് ഒര്‍ലാന്റ് ബ്രോഡ്വേയിലുളള ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡുക്കേഷന്‍ സെന്ററില്‍ നടക്കുന്ന ഈ പരിപാടിയോടനുബന്ധിച്ചു പുതിയ ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും നടക്കും.
ഡോ. എം. വി. പിളള, എബ്രഹാം തെക്കേമുറി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ഒ.എന്‍.വി ഗാനങ്ങളുടെ നൃത്താവിഷ്ക്കരണം, സിനിമാ - നാടക ഗാനങ്ങള്‍, കവിതകള്‍ എന്നിവയും ഇതോടൊപ്പം ഉണ്ടായിരിക്കും.
ഡാലസ് -ഫോര്‍ട്ട്വര്‍ത്തിലെ എല്ലാ കാലസ്വാദകരെയും ഈ സാഹിത്യ സംഗീത നൃത്ത വിരുന്നിലേക്കു സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബാബു മാത്യു(പ്രസിഡന്റ്) : 214 293 3851
റോയ് കൊടുവത്ത് (സെക്രട്ടറി) : 972 569 7165
Comments