You are Here : Home / USA News

ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ബഹുമാനപ്പെട്ട വൈദീകര്‍ക്ക്‌ നിയമനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, October 13, 2014 12:45 hrs UTC

ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയില്‍ താഴെപ്പറയുന്ന പുതിയ തീരുമാനങ്ങള്‍ നടത്തിക്കൊണ്ട്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ കല്‍പ്പന പുറപ്പെടുവിച്ചു. രൂപതയുടെ കൂരിയയില്‍ താഴെപ്പറയുന്ന പുനര്‍ക്രമീകരണങ്ങള്‍ വരുത്തിയിരിക്കുന്നതായും രൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. സഹായ മെത്രന്‍ മാര്‍ ജോയി ആലപ്പാട്ട്‌ ആയിരിക്കും പുതിയ പ്രോട്ടോസിഞ്ചല്ലൂസ്‌. റവ. ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ സിഞ്ചല്ലൂസ്‌ ആയും കത്തീഡ്രല്‍ വികാരിയായും നിയമിതനായി. വെരി റവ.ഫാ. തോമസ്‌ മുളവനാല്‍ ക്‌നാനായ റീജിയന്റെ സിഞ്ചെല്ലൂസ്‌ ആയും ഷിക്കാഗോ മോര്‍ട്ടന്‍ഗ്രോവ്‌ പള്ളി വികാരിയായും നിയമിതനായി.

 

താഴെപ്പറയുന്ന വൈദീകരെ അവരുടെ പേരിനോടൊപ്പം നല്‍കിയിരിക്കുന്ന സ്ഥലങ്ങളിലേക്ക്‌ നിയമിക്കുകയും ചെയ്‌തു. റവ.ഫാ. ആന്റണി സ്‌കറിയ സി.എസ്‌.എഫ്‌ (മിനിയാപ്പോളിസ്‌ സെന്റ്‌ അല്‍ഫോന്‍സാ), റവ.ഫാ. ഏബ്രഹാം മുത്തോലത്ത്‌ (മേയ്‌വുഡ്‌ സേക്രട്ട്‌ ഹാര്‍ട്ട്‌), ഫാ. സജി പിണര്‍കയില്‍ (ഹൂസ്റ്റന്‍ ക്‌നാനായ), ഫാ. ഡൊമിനിക്‌ ജോസഫ്‌ (താമ്പാ, ക്‌നാനായ), ഫാ. പത്രോസ്‌ ചമ്പക്കര (സാന്‍ഹൊസെ ക്‌നാനായ), ഫാ. സജി മുടക്കോടിയില്‍ (ലോസ്‌ ആഞ്ചലസ്‌ ക്‌നാനായ), ഫാ. ജെമി തോമസ്‌ പുതുശേരി (അറ്റ്‌ലാന്റാ ക്‌നാനായ), ഫാ. ജോസഫ്‌ മാത്യു ആദോപ്പിള്ളില്‍ (മിയാമി ക്‌നാനായ), ഫാ. സുനി തോമസ്‌ പടിഞ്ഞാറേക്കര (മോര്‍ട്ടന്‍ഗ്രോവ്‌, മേയ്‌വുഡ്‌ സഹവികാരി). ക്‌നാനായ റീജിയണിലെ വൈദീകരുടെ സ്ഥലംമാറ്റം 2014 ഒക്‌ടോബര്‍ 18-ന്‌ പ്രാബല്യത്തില്‍ വരും. രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.