You are Here : Home / USA News

കെ.എച്ച്‌.എന്‍.എ ഷിക്കാഗോ ശുഭാരംഭം ഒക്‌ടോബര്‍ 18-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 11, 2014 02:43 hrs UTC

ഷിക്കാഗോ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ എട്ടാമത്‌ ദേശീയ ഹിന്ദു സംഗമത്തിന്റെ ഷിക്കാഗോ ശുഭാരംഭം ഒക്‌ടോബര്‍ 18-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ സ്‌കോക്കി പാര്‍ക്ക്‌ ഡിസ്‌ട്രിക്‌ട്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ (4701 Oakton St, Skokie, IL 60076) നടത്തപ്പെടുന്നതാണ്‌. തദവസരത്തില്‍ കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ ടി.എന്‍. നായര്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ശശിധരന്‍ നായര്‍, കെ.എച്ച്‌.എന്‍.എ പ്രതിനിധികള്‍, സാമുദായിക-സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്‌. സമ്മേളനത്തോടനുബന്ധിച്ച്‌ കലാപരിപാടികളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുക്കുന്നതിനും ബന്ധപ്പെടുക: അരവിന്ദ്‌ പിള്ള (847 769 0519), സതീശന്‍ നായര്‍ (847 708 3279).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.