ഡാലസ് . ടെക്സാസിലെ പ്രമുഖ മലയാളി ഫുട്ബോള്‍ ക്ലബായ എഫ്സി കാരള്ട്ടന്െറ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് ടെക്സാസ് ഓപ്പണ്‍ കപ്പ് വാര്‍ഷിക ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 24, 25 (വെളളി, ശനി) തീയതികളിലായി ഡാലസില്‍ നടക്കും.
കോളനി ടര്‍ണര്‍ സോക്കര്‍ ഫീല്‍ഡാണ്(5900 ടര്‍ണര്‍ സെന്റ് ദ കോളനി, ടിഎക്സ് - 75056) വേദി. ടെക്സാസ്, ന്യൂയോര്‍ക്ക്, ഒക്കലഹോമ എന്നിവിടങ്ങളില്‍ നിന്നായി പ്രമുഖ മലയാളി ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. ഫ്ലഡ് ലൈറ്റ് സൌകര്യമുളള രണ്ടു വേദികളില്‍ ഇരു ദിവസങ്ങളിലായി മുഴുവന്‍ മത്സരങ്ങളും പുരോഗമിക്കും. വെളളിയാഴ്ച വൈകുന്നേരം നാല് മണിക്കാണ് ആദ്യ മത്സരം. ശനിയാഴ്ച രാവിലെ 8 മണി മുതല്‍ തുടങ്ങി. തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ സെമി ഫൈനല്‍, ഫൈനല്‍ റൌണ്ട് മത്സരങ്ങളും നടക്കും.
ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോസ് തോമസ് : 214 784 1154
വിനോദ് ചാക്കോ : 972 897 1069
പ്രദീപ് ഫിലിപ്പ് : 214 532 3665
ടിബി ഫിലിപ്പ് : 972 922 2729
ബിനോയി മാളിയേല്‍ : 405 630 7736
www.fccsports.org
www.facebook.com/fccsports
Comments