You are Here : Home / USA News

ഡിട്രോയ്റ്റ് ഈഗിള്‍സിന്‍െറ സ്റ്റേജ് ഷോയുടെ ടിക്കറ്റ് വിnല്‍പന പുരോഗമിക്കുന്നു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, October 10, 2014 12:50 hrs UTC


ഡിട്രോയ്റ്റ് . മിഷിഗണിലെ വോളിബോള്‍ പ്രേമികളുടെ കൂട്ടായ്മയായ ഡിട്രോയ്റ്റ് ഈഗിള്‍സ് സ്പോര്‍ട്സ് ക്ളബ്ബിന്‍െറ ധനശേഖരണാര്‍ത്ഥം നടത്തുന്ന സ്റ്റേജ് ഷോ 'ഇതാടാ അളിയാ പെരുന്നാളിന്‍െറ ടിക്കറ്റ് വില്‍പന പുരോഗമിക്കുന്നു. ഡിട്രോയിറ്റിലെ മലയാളികളുടെ പ്രിയപ്പെട്ട ഫാ. ജോയ് ചക്കിയാര്‍ മിഷിഗണിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഏജന്റ് കോശി ജോര്‍ജിന് ആദ്യത്തെ ടിക്കറ്റ് നല്‍കിയാണ് ടിക്കറ്റ് വിതരണോദ്ഘാടനം നടത്തിയത്. ഈ പരിപാടിയുടെ മെഗാ സ്പോണ്‍സര്‍ കൂടിയാണ് കോശി ജോര്‍ജ്.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആരംഭിച്ച ഈ ചെറു പ്രസ്ഥാനം അമേരിക്കന്‍ മലയാളികളുടെ പുതു തലമുറയെ വോളി ബോള്‍ കളിയിലേക്ക് ആകര്‍ഷിക്കുന്നതിനൊപ്പം ഡിട്രോയ്റ്റ് ഈഗിള്‍സ് കളികള്‍ക്ക് വേണ്ട സ്പോര്‍ട്സ് ഗുഡ്സ് വാങ്ങുന്നതിനും മിഷിഗണില്‍ ലീഗ് കളികള്‍ നടത്തുന്നതിനും വേണ്ടിയാണ്. ചിട്ടയായ ടിക്കറ്റ് വിതരണത്തിനും പരിപാടികളുടെ നടത്തിപ്പിനും നേതൃത്വം നല്‍കുന്നതിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

ഫാ. ജോയ് ചക്കിയാര്‍, മാത്യൂസ് ചെരുവില്‍, മോഹന പനങ്കാവില്‍, തോമസ് കര്‍ത്തനാല്‍, ജിജി പോള്‍, സഞ്ജു കോയിതറ, ജയിന എലക്കാട്ട്, തോമസ് എലക്കാട്ട്, ജോളി ഡാനിയേല്‍, റൂബന്‍ ഡാനിയേല്‍, പ്രിമസ് ജോണ്‍, ഷോണ്‍ കര്‍ത്തനാല്‍, ചാക്കോ എപ്രേയില്‍, ജെയിന്‍ മാത്യു, തോമസ് ജോര്‍ജ് (ചാച്ചി), ബിജു സെബാസ്റ്റ്യന്‍, അഭിലാഷ് പോള്‍, വിനോദ് കൊണ്ടൂര്‍ ഡേവിഡ് എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നüല്‍കുന്നത്.

ഇനിയും ടിക്കറ്റ് എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് ടിക്കറ്റ് എടുത്ത് ഈ സംരംഭം വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോഹന്‍ പങ്കാവില്‍ 248 670 9044

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.