You are Here : Home / USA News

സാഹത്യ സംവാദവും എഴുത്തിനിരുത്തും ഒക്‌ടോബര്‍ 4 ശനിയാഴ്ച ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 04, 2014 04:33 hrs UTC

ഗാര്‍ലന്റ് : ഡാളസ് കേരള ലിറ്ററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാഹിത്യസംവാദവും, എഴുത്തിനിരുത്തും ഒക്‌ടോബര്‍ 4 ശനിയാഴ്ച രാവിലെ 10 മുതല്‍ ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററില്‍ നടക്കും. വിദ്യാരംഭം കുറിക്കുന്നതിന് താല്പര്യമുള്ള കുട്ടികളേയും കൊണ്ടു കൃത്യസമയത്തു എത്തിചേരേണ്ടതാണെന്ന് കെ.എല്‍.എസ്.ഭാരവാഹികള്‍ അറിയിച്ചു. ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ സാഹിത്യ-സാംസ്‌ക്കാരിക-സാമൂഹ്യ-സംഘടന നേതാക്കളായ ഡോ.എം.വി.പിള്ള, എം.എസ്.ടി.നമ്പൂതിരി തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.