You are Here : Home / USA News

ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ പുതിയ നാടകം 'മഴവില്ല് പൂക്കുന്ന ആകാശം'

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, October 02, 2014 03:48 hrs UTC

ന്യൂജേഴ്‌സി: പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര രചിച്ച് രഞ്ജി കൊച്ചുമ്മന്‍ സംവിധാനം ചെയ്ത ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ പുതിയ നാടകം 'മഴവില്ല് പൂക്കുന്ന ആകാശം' അരങ്ങേറി.

ട്രൈസ്റ്റേറ്റ് മലയാളികള്‍ക്ക് ഫൈന്‍ ആര്‍ട്‌സിന്റെ ഓണസമ്മാനമായിരുന്നു ഇത്. അമേരിക്കയിലെയും കാനഡയിലെയും മലയാളികള്‍ക്കായി ഫൈന്‍ ആര്‍ട്‌സ് മലയാളം ഒരുക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും പുതിയ നാടകമാണിത്. സെപ്റ്റംബര്‍ 21 ന് (ഞായര്‍) വൈകുന്നേരം ആറിന് ടീനെക്ക് ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലായിരുന്നു നാടകം അരങ്ങേറിയത്.

ഒരു വര്‍ഷത്തിലൊരു നാടകം എന്ന നിലയില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന കലാസപര്യയാണ് ഇത്തവണയും സാക്ഷാത്കരിക്കപ്പെട്ടത്. ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ നാല്‍പ്പതാമത് അരങ്ങായിരുന്നു ഇത്.

റൂത്ത് സഖറിയായുടെ ഗാനാലാപനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ജിനു പ്രമോദ് കോറിയൊഗ്രാഫി നിര്‍വഹിച്ച് ഫൈന്‍ ആര്‍ട്‌സ് യൂത്ത് അവതരിപ്പിച്ച നൃത്താവിഷ്‌കാരവും നാടക അവതരണത്തിനോടനുബന്ധിച്ച് നടന്നു. ഫൈന്‍ ആര്‍ട്‌സ് രക്ഷാധികാരി പി.ടി ചാക്കോ നാടകാവതരണം നടത്തി. നാടകത്തിലെ മുഖ്യവേഷങ്ങളില്‍ ജോസ് കാഞ്ഞിരപ്പളളി, സണ്ണി റാന്നി, റോയി മാത്യു, ടീനോ തോമസ്, ദിവ്യാ ശ്രീജിത്ത്, ജിനു പ്രമോദ്, സജിനി സഖറിയാ, ജോര്‍ജ് തുമ്പയില്‍ എന്നിവരെത്തി. ചാക്കോ ടി. ജോണ്‍, ശ്രീജിത്ത് മേനോന്‍, ക്രിസ്റ്റി സഖറിയ, നോവ കുറ്റോലമഠം, പ്രമോദ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള ടീം സ്റ്റേജ് മാനേജ്‌മെന്റ് നിര്‍വഹിച്ചു. ലൈറ്റിംഗ് മേല്‍നോട്ടം വഹിച്ചത് ജിജി ഏബ്രഹാമായിരുന്നു. റീനാ മാത്യു, ഷൈനി ഏബ്രഹാം എന്നിവര്‍ സംഗീത കോഓര്‍ഡിനേഷനില്‍ പ്രവര്‍ത്തിച്ചു. വീഡിയോ എഡിറ്റിംഗ് ടീനോ തോമസ്, ജയന്‍ ജോസഫ് വീഡിയോയില്‍ ഷൈനി, മാര്‍ക്ക്, സേത്ത് എന്നിവരെത്തി. എഡിസണ്‍ ഏബ്രഹാം ഫ്രണ്ട് ഡസ്‌ക്കിലും റിസപ്ഷനിലും പ്രവര്‍ത്തിച്ചു. ശബ്ദക്രമീകരണങ്ങള്‍ വിഷ്വല്‍ ഡ്രീംസ് നിര്‍വഹിച്ചു. സണ്ണി മാമ്പിള്ളിയായിരുന്നു എം.സി. ജോസഫ് മാത്യു കുറ്റോലമഠം ആണ് നാടകം നിര്‍മ്മാതാവ്. സാമുവല്‍ ടി. ഏബ്രഹാം മേക്കപ്പ് നിര്‍വഹിച്ച് സാങ്കേതിക വിഭാഗത്തിനു നേതൃത്വം നല്‍കി.

പി.ടി. ചാക്കോ (പേട്രണ്‍), ജിജി ഏബ്രഹാം (പ്രസിഡന്റ്), ജോര്‍ജ് തുമ്പയില്‍ (സെക്രട്ടറി), എഡിസണ്‍ ഏബ്രഹാം (ട്രഷറര്‍) കമ്മിറ്റി അംഗങ്ങളായ ദേവസി പാലാട്ടി, ബേബി വലിയകല്ലുങ്കല്‍, രഞ്ചി കൊച്ചുമ്മന്‍, ജോസഫ് മാത്യു കുറ്റോലമഠം (എക്‌സ് ഒഫീഷ്യോ), ഓഡിറ്റര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഫൈന്‍ ആര്‍ട്‌സിനെ നയിക്കുന്നത്.

പ്രായമായ മാതാപിതാക്കളെ അനാഥരായി ഉപേക്ഷിക്കുന്ന പുതിയ തലമുറയുടെ നിഷേധാത്മക നിലപാടുകളെ മുഖ്യപ്രമേയമാക്കിയാണ് നാടകരചയിതാവായ ഫ്രാന്‍സിസ് നാടകം എഴുതിയത്. കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം, മികച്ച നാടകരചനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങിയ ധാരാളം പുരസ്‌കാരങ്ങള്‍ നേടിയ ഫ്രാന്‍സിസ് കെപിഎസി. സുലോചനയുടെ സംഘത്തിനുവേണ്ടി നാടകമെഴുതിക്കൊണ്ടാണ് നാടകരചനാരംഗത്ത് പ്രവേശിച്ചത്. കെപിഎസി, കാളിദാസ കലാകേന്ദ്രം തുടങ്ങിയവയ്ക്കു വേണ്ടി നാടകമെഴുതുന്നതിനിടയിലാണ് ഫൈന്‍ ആര്‍ട്‌സിന്റെ ഈ വര്‍ഷത്തെ നാടകവും ഫ്രാന്‍സിസ് എഴുതിയത്.

ഒക്‌ടോബര്‍ 11 ന് (ശനി) മേരിലാന്റില്‍ വീണ്ടും നാടകം സ്റ്റേജിലെത്തും. എക്യുമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ക്രിസ്റ്റ്യന്‍സിന്റെ  നേതൃത്വത്തില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് രൂപീകരിക്കുന്നതിനാണ് ലോറല്‍ ഹൈസ്‌ക്കൂളില്‍ ((800, Chery Hill Road, Laurel, MaryLand) ശനിയാഴ്ച വൈകുന്നേരം നാലിന് നാടകം നടത്തുന്നത്. ഫൈന്‍ ആര്‍ട്‌സിന്റെ പ്രസന്റേഷനില്‍ ആകൃഷ്ടരായ എക്യുമെനിക്കല്‍ കൗണ്‍സില്‍ ഇതു രണ്ടാം തവണയാണ് ഫൈന്‍ ആര്‍ട്‌സ് മലയാളത്തിനു വേദിയൊരുക്കുന്നത്.

വിവരങ്ങള്‍ക്ക്: സാമുവല്‍ തോമസ് (443) 4651 406, ദയാല്‍ ഏബ്രഹാം (410) 9002 001, ടി.സി ഗീവര്‍ഗീസ് (301) 552 9332, സാജു മര്‍ക്കോസ് (443) 745 7690, ഷീബ ചെറിയാന്‍ (410) 750 0170, ഷീജ ജോണ്‍ (301) 299 3691, സജി ഏബ്രഹാം (240) 568 0252, ഷാജു ജോര്‍ജ് (443) 472 4972, ജോര്‍ജ് വര്‍ഗീസ് (301) 947 5777.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.