കഴിഞ്ഞ സെപ്റ്റംബര്‍ 21 ഞായറാഴ്ച ഫിലാഡല്ഫിയായില് വച്ചു നടന്ന സോക്കര്‍ ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ലബ്ബ്(NYMSC) ഐലന്റേഴ്സ് 2014 ലെ ലിബര്‍ട്ടി കപ്പ് നേടിയെടുത്തു.
ഫിലാഡല്‍ഫിയ ആര്സിനല്സുമായി നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഫിലാഡല്‍ഫിയായെ തോല്പിച്ചുകൊണ്ട് NYMSC ഐലന്റേഴ്സ് ടോഫി കരസ്ഥമാക്കി. ശനിയാഴ്ച നടന്ന പോരാട്ടത്തില്‍ ഡെലവെയര്‍ യുണൈറ്റഡിനെയും, ഫിലാഡല്‍ഫിയ ബ്ലാക്ക് ക്യാറ്റിനെയും തറപറ്റിച്ചു കൊണ്ടാണ് ഐലന്റേഴ്സ് ഫൈനലില്‍ പ്രവേശിച്ചത്. ഞായറാഴ്ച നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ഫിലാഡല്‍ഫിയ ആര്സണല്സും NYMSC ഐലന്റേഴ്സും കിടപിടിച്ചു നിന്നു. സാധാരണ കളി സമയത്തിനപ്പുറം അനുവദിച്ച ഓവര്‍ ടൈം തീരുവരെയും മാറ്റുരച്ച് പൊരുതി നിന്ന ഇരുടീമുകളും, പരസ്പരം കീഴടങ്ങാതെ പിടിച്ചു നിന്നു. ഒടുവില്‍ വിജയി നിര്‍ണ്ണയത്തിനായി കളിയുടെ നിയമാനുസൃതമായ പെനാല്‍റ്റി ക്ലിക്കുകള്‍ അനുവദിച്ചു. അതില്‍ ഒന്നിനെതിരെ നാലും പെനാല്റ്റികിക്കുകള് സ്കോര്‍ ചെയ്ത്,NYMSC ഐലന്റേഴ്സ് ഫിലാഡല്‍ഫിയ ആര്സണല്സിനെ തോല്‍പ്പിച്ചുകൊണ്ട് ലിബര്‍ട്ടി കപ്പ് കരസ്ഥമാക്കി. കാണികളെ യഥാര്‍ത്ഥത്തില്‍ പ്രകമ്പനം കൊള്ളിച്ച ഉഗ്രന്‍ പ്രകടനമായിരുന്നു ഇരുടീമുകളും കാഴ്ചവെച്ചത്.
ഈ മത്സരത്തില്‍ അച്ഛന് മകന് കോമ്പിനേഷന്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. സാക്ക്&ജോഷ്വ, ബാബു&ഐസക്ക്, നവീന്‍&നെവിന്, സജി& ഗോഡ്ലി എന്നിവരായിരുന്നു ആ അച്ഛന് മകന് കളിക്കാര്‍. മുതിര്‍ന്ന തലമുറ ഇളംതലമുറയ്ക്ക് നല്കുന്ന പ്രോത്സാഹനവും, ശാക്തീകരണവും ഏറെ പ്രകടനമായി കാണപ്പെട്ട ഈ മത്സരം തികച്ചും മാതൃകാപരമായി വിലയിരുത്തേണ്ടിയിരിക്കുന്നു.
NYMSC ഈ വര്‍ഷം തന്നെ മൂന്നു ട്രോഫികള്‍ കരസ്ഥമാക്കിയെന്നത് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. ലിബര്ട്ടികപ്പ് കൂടാതെ NJ Syro Soccer, NYMSC കൈരളി കപ്പ് എന്നീ കപ്പുകള്‍ നേടുകയുണ്ടായി.
ടീമിന്റെ വിജയത്തിനു പിന്നില്‍ അക്ഷീണം പ്രവര്‍ത്തിച്ച ഒരു കൂട്ടം ആളുകളുണ്ട്.
ടീം ക്യാപ്റ്റന്‍- സിന്ദ് നായര്‍, കോച്ച്- ബിജു ജേക്കബ്, ഈപ്പന് ചാക്കോ(പ്രസിഡന്റ്), സാക്ക് മത്തായി(സെക്രട്ടറി), മാത്യൂ ചെറവേലില്(ട്രഷറര്‍), ലിജോ കള്ളിക്കാടന് എന്നിവര്‍ ക്ലബ്ബിന്റെ നേതൃസ്ഥാനത്തു പ്രവര്‍ത്തിക്കുന്നു.
Comments