ഇന്ത്യ പ്രസ്ക്ലബ്ബ് നോര്‍ത്ത് അമേരിക്ക മാധ്യമശ്രീ പുരസ്കാരം; അപേക്ഷകള്‍ സ്വീകരിക്കുന്നത് ഒക്ടോബര്‍ 10 വരെ
Text Size
ജോസ് കണിയാലി
kaniyaly@sbcglobal.net
Story Dated: Monday, September 15, 2014 12:30 hrs UTC
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷകള്‍ സ്വീകരിക്കു ന്നതിന്റെ അവസാന തീയതി ഒക്ടോബര്‍ 10 ആയിരിക്കുമെന്ന് പ്രസിഡന്റ്ടാജ് മാത്യു, സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍ എ ന്നിവര്‍ അറിയിച്ചു. ഒരുലക്ഷം രൂപയും പ്രശംസാഫലകവും അടങ്ങുന്ന പുരസ്കാരം നവംബര്‍ എട്ടിന് ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. കൊ ല്ലം എം.പി എന്‍. കെ പ്രേമചന്ദ്രന് മുഖ്യാതിഥിയായിരിക്കും. മാധ്യമശ്രീ അവാര്‍ഡ് ജേതാവാണ് സെമിനാര്‍ നയിക്കുക.
അനുഗ്രഹീത നടന് മോഹന്‍ലാല്‍ കണ്‍സള്‍ട്ടന്റും ഡോ. എം.വി പിളള, ഡോ. റോയി പി. തോമസ്, ജോസ് കണിയാ ലി എന്നിവര്‍ അംഗങ്ങളുമായുളള ഇന്ത്യ പ്രസ്ക്ലബ്ബിന്റെ ജൂറി യായിരിക്കും ജേതാവിനെ തിരഞ്ഞെടുക്കുക.
അച്ചടി, ദൃശ്യ മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപേ ക്ഷിക്കാം. അപേക്ഷകര്‍ അവരുടെ യോഗ്യത തെളിക്കുന്ന കാ ര്യങ്ങളും ബയോഡാറ്റയും ഫോട്ടോയും അടങ്ങുന്ന അപേക്ഷ tajmath@gmail.com എന്ന വിലാസത്തില്‍ ഒക്ടോബര്‍ 10 ന് മുമ്പായി അയക്കുക.
Comments